അടുത്തേക്ക് വന്നുവെന്നും തന്നെ ചേര്‍ത്തുപിടിച്ചുവെന്നും ഇയാള്‍ പ്രോസിക്യൂഷന് മൊഴി നല്‍കി. ആലിംഗനം ചെയ്യുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളുടെ പാന്റ്സിന്റെ പോക്കറ്റില്‍ കൈയ്യിട്ട് പ്ഴ്സ് കൈക്കലാക്കിയ ശേഷം രക്ഷപെട്ടുവെന്നാണ് പരാതി.
ബഹ്റൈന്‍: നിഖാബ് ധരിച്ചെത്തിയ അറബ് യുവതി ഏഷ്യക്കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. ബഹറൈനി ദിനപത്രമായ ദ ഡെയ്‍ലി ട്രിബ്യൂണ്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹോട്ടല്‍ ജീവനക്കാരനായ ഏഷ്യന്‍ യുവാവാണ് കേസിലെ പരാതിക്കാരന്‍.
32 വയസുള്ള യുവതി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഇതിനിടെ തന്റെ പോക്കറ്റിലുണ്ടായിരുന്ന പണം കൈക്കലാക്കി രക്ഷപെട്ടുവെന്നും പരാതിയില്‍ പറയുന്നു. ഒരു ലോണ്‍ട്രി ഷോപ്പില്‍ വെച്ചായിരുന്നു സംഭവം. നിഖാബ് ധരിച്ച് കടയിലെത്തിയ യുവതി വെള്ളം ചോദിച്ചു. ഇതിന് ശേഷം കടയിലെ ടോയ്‍ലറ്റ് എവിടെയാണെന്ന് ചോദിച്ചു. എന്നാല്‍ കടയില്‍ ടോയ്‍ലറ്റ് സൗകര്യമില്ലെന്ന് ഇയാള്‍ മറുപടി കൊടുത്തു. ഇതോടെ അടുത്തേക്ക് വന്നുവെന്നും തന്നെ ചേര്‍ത്തുപിടിച്ചുവെന്നും ഇയാള്‍ പ്രോസിക്യൂഷന് മൊഴി നല്‍കി. ആലിംഗനം ചെയ്യുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളുടെ പാന്റ്സിന്റെ പോക്കറ്റില്‍ കൈയ്യിട്ട് പ്ഴ്സ് കൈക്കലാക്കിയ ശേഷം രക്ഷപെട്ടുവെന്നാണ് പരാതി.
കേസ് കോടതിയില്‍ പരിഗണയ്ക്ക് എടുത്തപ്പോള്‍ പരാതിക്കാരനായ യുവാവിനെയും കേസ് അന്വേഷിച്ച ഉദ്ദ്യോഗസ്ഥരെയും വിളിച്ചുവരുത്തണമെന്ന് യുവതിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇവരില്‍ നിന്ന് തെളിവ് ശേഖരിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. തുടര്‍ന്ന് കേസ് ഒക്ടോബര്‍ ഏഴിലേക്ക് മാറ്റിവെച്ചു.
