മസ്‌കറ്റ്: പൊലീസുകാരനായി ആള്‍മാറാട്ടം നടത്തിയതിനും ബലമായി പിടിച്ചു വാങ്ങിയതിനും ഒരാളെ ഒമാനിലെ വടക്കന്‍ അല്‍-ബറ്റിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തു. ഇരയെ തടയുകയും താന്‍ പൊലീസില്‍ നിന്നുള്ളയാളാണെന്ന് ധരിപ്പിച്ചു പണവും മൊബൈല്‍ ഫോണുകളും തട്ടിയെടുത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസായി ആള്‍മാറാട്ടം നടത്തിയതായി റോയല്‍ ഒമാന്‍ പൊലീസ്  ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു. പൊലീസ് കസ്റ്റഡിയിലായ പ്രതിക്കെതിരെ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായും സന്ദേശത്തില്‍
 പറയുന്നു.