റിയാദ്: സൗദി അറേബ്യയില്‍ ട്രാഫിക് റഡാറിന് നേരെ വെടിവെച്ച മദ്ധ്യവയസ്‍കനെ പൊലീസ് അറസ്റ്റ് ചെയ്‍തു. മക്കയിലായിരുന്നു സംഭവമെന്ന് അല്‍ റിയാദ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. റഡാറിന് കേടുപാടുകള്‍ വരുത്തിയ ഇയാളെ പൊലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് സൗദി പൊലീസ് വക്താവ് മേജര്‍ മുഹമ്മദ് അല്‍ ഗാംദി പറഞ്ഞു. ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു.