പൊതുമര്യാദകള്‍ ലംഘിച്ചതിനും പൊതുസ്ഥലത്തെ മാന്യമല്ലാത്ത പെരുമാറ്റത്തിനുമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‍തത്. മെട്രോ കോച്ചിലെ മറ്റ് യാത്ര ചെയ്യുന്നവര്‍ക്കിടയില്‍ ഇയാള്‍ നൃത്തം ചെയ്യുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. 

ദുബൈ: മാസ്‍ക് ധരിക്കാതെ ദുബൈ മെട്രോയില്‍ നൃത്തം ചെയ്‍ത പ്രവാസിയെ പൊലീസ് അറസ്റ്റ് ചെയ്‍തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് നടപടി. പൊതുസ്ഥലത്ത് മാസ്‍ക് ധരിക്കാത്തതിന് ഇയാളില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്‍തു.

പൊതുമര്യാദകള്‍ ലംഘിച്ചതിനും പൊതുസ്ഥലത്തെ മാന്യമല്ലാത്ത പെരുമാറ്റത്തിനുമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‍തത്. മെട്രോ കോച്ചിലെ മറ്റ് യാത്ര ചെയ്യുന്നവര്‍ക്കിടയില്‍ ഇയാള്‍ നൃത്തം ചെയ്യുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതും പൊതുമര്യാദകള്‍ ലംഘിച്ചതിനും ആറ് മാസം വരെ തടവും 5000 ദിര്‍ഹം പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്‍തതെന്ന് ദുബൈ പൊലീസ് ട്രാന്‍സ്‍പോര്‍ട്ടേഷന്‍ സെക്യൂരിറ്റി വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഉബൈദ് അല്‍ ഹത്‍ബൂര്‍ പറഞ്ഞു. പൊതുഗതാഗത സംവിധാനങ്ങളില്‍ പാലിക്കേണ്ട പ്രാഥമിക മര്യാദകള്‍ പോലും ഇയാള്‍ പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.