ദുബൈ: മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ വാഹനം ഓടിച്ച യുവാവിനെ ദുബൈ പൊലീസ് പിടികൂടി. ഷാര്‍ജ പൊലീസിന്റെ സഹകരണത്തോടെയാണ് 21കാരനെ പിടികൂടിയത്. മുമ്പ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. തുടര്‍ നിയമനടപടികള്‍ക്കായി പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ വാഹനമോടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.