ഗതാഗത നിയലംഘനം, പൊതുസുരക്ഷക്ക്  ഭീഷണി, ഡ്രിഫ്റ്റിംഗ് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മസ്കറ്റ്: പൊതുനിരത്തില്‍ മോട്ടോര്‍ സൈക്കിള്‍ ഉപയോഗിച്ച് അഭ്യാസപ്രകടനം നടത്തിയ ആളിനെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഗതാഗത നിയലംഘനം, പൊതുസുരക്ഷക്ക് ഭീഷണി, ഡ്രിഫ്റ്റിംഗ് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിയമനടപടികള്‍ പൂര്‍ത്തീകരിച്ചതായും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona