മസ്‍കത്ത്: പൊതുസ്ഥലത്ത് കാറില്‍ അഭ്യാസ പ്രകടനം നടത്തിയയാളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലാണ് സംഭവം. സഹം വിലായത്തിലെ ബീച്ചിലായിരുന്നു സംഭവം. ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ വാഹനം കൊണ്ട് അഭ്യാസ പ്രകടനം നടത്തിയയാളെ നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്റ് അറസ്റ്റ് ചെയ്തുവെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. 

ബീച്ചില്‍ ഇയാള്‍ അഭ്യാസപ്രകടനം നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതായും പൊലീസ് അറിയിച്ചു.