മസ്‌കറ്റ്: സഞ്ചാര വിലക്കിനിടെ മദ്യപിച്ച് വാഹനമോടിച്ചയാളെ ഒമാനില്‍ അറസ്റ്റ് ചെയ്തു. കൊവിഡ് വ്യാപനം തടയാനുള്ള പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുകയും സഞ്ചാര നിയന്ത്രണമുള്ളപ്പോള്‍ മദ്യപിച്ച് വാഹനമോടിക്കുകയും ചെയ്തയാള്‍ കുറ്റക്കാരനാണെന്ന് മസ്‌കറ്റ് ഗവര്‍ണറേറ്റിലെ പ്രാഥമിക കോടതി കണ്ടെത്തിയതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ഇയാള്‍ക്ക് ആറുമാസം തടവുശിക്ഷയും 800 ഒമാനി റിയാല്‍ പിഴയും കോടതി വിധിച്ചു. കൂടാതെ ആറുമാസത്തേക്ക് ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കും.