ക്ഷിതാക്കള്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വളരെ വേഗം അന്വേഷണം ആരംഭിച്ച ഉദ്യോഗസ്ഥര്‍ പ്രതിയെ ഇ-സിഗരറ്റ് വില്‍പ്പനയ്ക്കിടെ കയ്യോടെ പിടികൂടുകയായിരുന്നു.

മനാമ: ബഹ്റൈനില്‍ ലഹരിമരുന്ന് അടങ്ങിയ ഇ-സിഗരറ്റുകള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വില്‍പ്പന നടത്തിയയാള്‍ പിടിയില്‍. സോഷ്യല്‍ മീഡിയ വഴി കുട്ടികളെ ആകര്‍ഷിച്ചാണ് ഇയാള്‍ ഇ-സിഗരറ്റുകള്‍ വില്‍പ്പന നടത്തിയത്.

ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ആ​ന്‍റി ക​റ​പ്ഷ​ൻ ആ​ൻ​ഡ് ഇ​ക്ക​ണോ​മി​ക് ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക് സെ​ക്യൂ​രി​റ്റി​യു​ടെ ഇ​ല​ക്ട്രോ​ണി​ക് സെ​ക്യൂ​രി​റ്റി ക്രൈം ​ഡ​യ​റ​ക്ട​റേ​റ്റി​ലെ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​നി​റ്റ് ആണ് പ്രതിയെ പിടികൂടിയത്. രക്ഷിതാക്കള്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വളരെ വേഗം അന്വേഷണം ആരംഭിച്ച ഉദ്യോഗസ്ഥര്‍ പ്രതിയെ ഇ-സിഗരറ്റ് വില്‍പ്പനയ്ക്കിടെ കയ്യോടെ പിടികൂടുകയായിരുന്നു. കുട്ടികളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. 

Read Also - ദുബൈയില്‍ ബഹുനില കെട്ടിടത്തിന് ഇളക്കം, ചരിവ്; മലയാളികടക്കം നൂറിലേറെ കുടുംബങ്ങളെ ഒഴിപ്പിച്ചു

മനുഷ്യക്കടത്ത്; ഒമാനിൽ രണ്ട് വിദേശികൾ പിടിയിൽ

മസ്കറ്റ്: ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ പൗരത്വമുള്ള രണ്ട് പേരെയാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് ജനറൽ ഡിപ്പാർട്ട്‌മെൻറ് അറസ്റ്റ് ചെയ്തത്.

ഒമാനിൽ തൊഴിലവസരങ്ങൾ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചതിന് ശേഷം ഒരേ രാജ്യക്കാരായ സ്ത്രീകളെയാണ് പ്രതികൾ ഇരയാക്കിയത്. കുറ്റവാളികൾക്കെതിരെ നിയമനടപടികൾ പൂർത്തിയായി വരികയാണെന്നും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്