സുരക്ഷാ പരിശോധനക്കിടെ പൊലീസുകാരനെന്ന് തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടാൻ ശ്രമം നടത്തിയ യുവാവ് കുവൈത്തിൽ പിടിയിൽ. സുരക്ഷാ ഉദ്യോഗസ്ഥർ വാഹനം തടഞ്ഞുനിർത്തി തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടപ്പോൾ, തന്റെ പക്കൽ ഐഡന്റിറ്റി കാർഡ് ഇല്ലെന്നും താൻ ആഭ്യന്തര മന്ത്രാലയത്തിലാണ് ജോലി ചെയ്യുന്നതെന്നുമാണ് 20കാരനായ യുവാവ് അവകാശപ്പെട്ടത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ സുരക്ഷാ പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച യുവാവ് പിടിയിൽ. ഫയർ സ്റ്റേഷൻ റൗണ്ട് എബൗട്ടിന് സമീപമുള്ള ചെക്ക്പോസ്റ്റിൽ വെച്ചാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ വാഹനം തടഞ്ഞുനിർത്തി തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടപ്പോൾ, തന്റെ പക്കൽ ഐഡന്റിറ്റി കാർഡ് ഇല്ലെന്നും താൻ ആഭ്യന്തര മന്ത്രാലയത്തിലാണ് ജോലി ചെയ്യുന്നതെന്നുമാണ് 20കാരനായ യുവാവ് അവകാശപ്പെട്ടത്.
എന്നാൽ ഇയാളുടെ മൊഴിയിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ ഔദ്യോഗിക രേഖകൾ പരിശോധിച്ചപ്പോഴാണ് ഇയാൾ മന്ത്രാലയത്തിലെ ജീവനക്കാരനല്ലെന്ന് വ്യക്തമായത്. തുടർന്ന് പോലീസുകാരനാണെന്ന് ആൾമാറാട്ടം നടത്തി സുരക്ഷാ പരിശോധന മറികടക്കാൻ ശ്രമിച്ച ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുകയും ചെയ്തു.


