30 കിലോഗ്രാം ഹാഷിഷ് ആണ് പ്രതിയില്‍ നിന്ന് പിടികൂടിയത്.
മസ്കറ്റ്: ഒമാനില്‍ വന്‍ ലഹരിമരുന്ന് വേട്ട. പ്രതിയെ അറസ്റ്റ് ചെയ്തു. 30 കിലോഗ്രാം ഹാഷിഷുമായി പ്രതിയെ തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റില്‍ നിന്നാണ് പിടികൂടിയത്.
ഡിപ്പാര്‍ട്ട്മെന്‍റ് ഫോര്‍ കോമ്പാറ്റിങ് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് വിഭാഗവും തെക്കന്‍ അല്‍ ബത്തിന പൊലീസും സഹകരിച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
Read Also - മസ്കറ്റിലെ ഇന്ത്യന്‍ സ്കൂളില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍
Scroll to load tweet…
