Asianet News MalayalamAsianet News Malayalam

ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ ഉറക്കത്തിനിടെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച പ്രവാസിക്ക് ശിക്ഷ വിധിച്ചു

പ്രതിയും കുത്തേറ്റ യുവാവും ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടില്ല. ദമാക് ഹില്‍സിലെ ഒരു വില്ലയില്‍ വെച്ചായിരുന്നു സംഭവം. ഇരുവരും തമ്മില്‍ നേരത്തെയുണ്ടായ ചില തര്‍ക്കങ്ങളാണ് കത്തിക്കുത്തില്‍ കലാശിച്ചത്. 

Man attempted to  murder his fried and business partner jailed and fined
Author
First Published Nov 20, 2022, 3:24 PM IST

ദുബൈ: ഉറങ്ങുകയായിരുന്ന സുഹൃത്തിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച പ്രവാസിക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും 20,000 ദിര്‍ഹം പിഴയും. ദുബൈയില്‍ കഴി‌ഞ്ഞ ഡിസംബറിലായിരുന്നു സംഭവം. പ്രതിയുടെ ബിസിനസ് പങ്കാളി കൂടിയായിരുന്നു കുത്തേറ്റ സുഹൃത്ത്. ശിക്ഷ അനുഭവിച്ച ശേഷം കുറ്റവാളിയെ നടുകടത്തണമെന്ന് ദുബൈ കോടതിയുടെ ഉത്തരവില്‍ പറയുന്നു.

പ്രതിയും കുത്തേറ്റ യുവാവും ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടില്ല. ദമാക് ഹില്‍സിലെ ഒരു വില്ലയില്‍ വെച്ചായിരുന്നു സംഭവം. ഇരുവരും തമ്മില്‍ നേരത്തെയുണ്ടായ ചില തര്‍ക്കങ്ങളാണ് കത്തിക്കുത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ ബിസിനസ് ബന്ധം അവസാനിപ്പിക്കാനും കുത്തേറ്റയാള്‍ ആവശ്യപ്പെട്ടു. ബിനിസില്‍ നിക്ഷേപിക്കാനായി താന്‍ സുഹൃത്തിന് പണം നല്‍കിയിരുന്നുവെന്നും എന്നാല്‍ അത് ചെയ്യാതെ ആ പണം കൊണ്ട് ലഹരി വസ്തുക്കള്‍ വാങ്ങിയപ്പോള്‍ അത് ചോദ്യം ചെയ്യുകയും ഇങ്ങനെയാണെങ്കില്‍ ബിസിനസ് പങ്കാളിത്തം അവസാനിപ്പിക്കുമെന്ന് അറിയിക്കുകയും ചെയ്‍തു. ഇതിന്റെ പേരിലാണ് പിന്നീട് ഉറക്കത്തിനിടെ കുത്തി പരിക്കേല്‍പ്പിച്ചത്.

Read also: പാര്‍ക്കിലെ ഊ‍ഞ്ഞാല്‍ പൊട്ടിവീണ് പെണ്‍കുട്ടിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ ഒന്നര കോടി നഷ്ടപരിഹാരം

രാത്രി യുവാവിനെ കുത്തിയ ശേഷം പ്രതി സ്ഥലം വിട്ടു. ഗുരുതരമായി പരിക്കേറ്റ യുവാവ് ഒപ്പം താമസിച്ചിരുന്ന മറ്റ് ചിലരുടെ സഹായം തേടി. സാരമായി മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്ന ഇയാളെ പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിക്കുകയായിരുന്നു.

Read also:  കുവൈത്തില്‍ നടുറോഡിലിട്ട് പൊലീസുകാരനെ മര്‍ദിച്ചു; ആറ് യുവാക്കള്‍ അറസ്റ്റില്‍

Follow Us:
Download App:
  • android
  • ios