വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയുന്നതിന് മുമ്പാണ് യുവാവിന്റെ ദാരുണ മരണം.

അമ്മാന്‍: ജോര്‍ദാനില്‍ നവവരന്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. ചൂടാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണത്തില്‍ നിന്ന് പുറന്തള്ളിയ വാതകം ശ്വസിച്ചാണ് ഇയാള്‍ മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയുന്നതിന് മുമ്പാണ് യുവാവിന്റെ ദാരുണ മരണം. ഗ്യാസ് ചോര്‍ന്നതിനെ തുടര്‍ന്ന് വിഷവാതകം ശ്വസിച്ചാണ് യുവാവ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇയാളുടെ ഭാര്യയെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Read More - വീട് വാടകയ്ക്ക് എടുത്ത് ചൂതാട്ടം നടത്തിയ പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു

ടിക് ടോക് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയ സഹോദരനെ പെണ്‍കുട്ടി കുത്തിക്കൊന്നു

കെയ്റോ: ഈജിപ്തില്‍ സഹോദരനെ പെണ്‍കുട്ടി കുത്തിക്കൊലപ്പെടുത്തി. ടിക് ടോക് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 

ഗര്‍ബിയ ഗവര്‍ണറേറ്റിലെ അര്‍ദ് ജാഫര്‍ ഗ്രാമത്തില്‍ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട് ലഭിച്ചിരുന്നെന്ന് ഈജിപ്ഷ്യന്‍ പൊലീസ് വെളിപ്പെടുത്തി. കുത്തിക്കൊലപ്പെടുത്തിയ നിലയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 40കാരനായ ഇയാളെ, സഹോദരി അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് മൂന്നു തവണ കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് കണ്ടെത്തി. 

വര്‍ഷങ്ങളായി യുവാവിന്‍റെ സഹോദരിയുടെ മാനസിക നില തകരാറിലാണെന്നും ടിക് ടോക് വീഡിയോകളില്‍ പ്രത്യക്ഷപ്പെടുന്നതില്‍ നിന്ന് ഇയാള്‍ സഹോദരിയെ വിലക്കിയിരുന്നതായും കണ്ടെത്തി. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ പെണ്‍കുട്ടി സഹോദരനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തു. പബ്ലിക് പ്രോസിക്യൂഷന് കൈമാറും.

Read More -  യുഎഇയില്‍ വാഹനാപകടത്തിൽ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

നാട്ടിലേക്കുള്ള യാത്രാമധ്യേ പ്രവാസി മലയാളി മരിച്ചു

റിയാദ്: സൗദിയിൽ നിന്ന് അവധിക്കായി നാട്ടിലേക്ക് തിരിച്ച മലയാളി മുംബൈയിൽ മരിച്ചു. ആലപ്പുഴ കായംകുളം സ്വദേശി ഐക്യ ജംഗ്ഷന് തെക്ക് ചൗക്കയിൽ താമസിക്കുന്ന ഇസ്മയിൽ കുട്ടി (58) ആണ് മരിച്ചത്. ശനിയാഴ്ച ജിദ്ദയിൽ നിന്നും മുംബൈയിലേക്കും അവിടെ നിന്ന് കൊച്ചിയിലേക്കുമുള്ള ഇൻഡിഗോ കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യാനായിരുന്നു ഇദ്ദേഹം ടിക്കറ്റ് എടുത്തിരുന്നത്.

എന്നാൽ മുംബൈ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യുന്നതിന് മുമ്പ് ഇദ്ദേഹത്തിന് വിമാനത്തിനകത്ത് വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിമാന ലാൻഡിങ്ങിന് ശേഷം ഉടൻ ഇദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: നസീമ, മക്കൾ: മുഹ്സിന, മുസാഫിർ, മരുമകൻ: ഷിഹാസ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായി ബന്ധുക്കൾ അറിയിച്ചു.