വിചാരണ കോടതി തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇയാള്‍ കുറ്റവാളിയെന്ന് കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയും ചെയ്തു.

ജിദ്ദ: സൗദി അറേബ്യയില്‍ മാതാവിനെ മാരകായുധമുപയോഗിച്ച് കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. സൗദി പൗരനായ ഖാലിദ് ബിന്‍ ഖാസിം അല്‍ ലുഖ്മാനിയെയാണ് സ്വന്തം മാതാവിനെ കൊലപ്പെടുത്തിയതിന് വധശിക്ഷക്ക് വിധേയനാക്കിയത്. കോടതി ഉത്തവ് പ്രകാരം ചൊവ്വാഴ്ച മദീനയിലാണ് വധശിക്ഷ നടപ്പാക്കിയത്.

Add Asianetnews as a Preferred SourcegooglePreferred

കൊലപാതകത്തില്‍ അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. വിചാരണ കോടതി തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇയാള്‍ കുറ്റവാളിയെന്ന് കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയും ചെയ്തു. സുപ്രീംകോടതി വിചാരണ കോടതിയുടെ വിധി ശരിവെക്കുകയും വധശിക്ഷ നടപ്പിലാക്കാന്‍ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതോടെ വിധി നടപ്പിലാക്കുകയായിരുന്നു.