മൃതദേഹം പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. പരിശോധനകള്‍ക്ക് ശേഷം മാത്രമെ മരണകാരണം വ്യക്തമാകൂ.

ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ ഈദ് പ്രാര്‍ത്ഥനാ ഹാളിന് പിന്നില്‍ 39കാരനായ സ്വദേശി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസ്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ഓപ്പറേഷന്‍സ് റൂമില്‍ ഇതു സംബന്ധിച്ച വിവരം ലഭിച്ചതെന്ന് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ പൊലീസ് പട്രോള്‍, ആംബുലന്‍സ്, ഫോറന്‍സിക് സംഘങ്ങള്‍ സ്ഥലത്തെത്തി. മൃതദേഹം പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. പരിശോധനകള്‍ക്ക് ശേഷം മാത്രമെ മരണകാരണം വ്യക്തമാകൂ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona