വ്യാജ ഇ മെയില്‍ വിലാസം ഉപയോഗിച്ച്, ഒരു ടെന്‍ഡറിനായി 52,000 ദിര്‍ഹം കൈമാറ്റം ചെയ്യണമെന്ന് തട്ടിപ്പിനിരയായ കമ്പനിക്ക് പ്രതി ഇ മെയില്‍ അയച്ചതായി ദുബൈ പബ്ലിക് പ്രോസിക്യൂഷന്റെ അന്വഷണത്തില്‍ തെളിഞ്ഞു.

അബുദാബി: യുഎഇയില്‍ വ്യാജ രേഖകളുണ്ടാക്കി കമ്പനിയില്‍ നിന്നും 52,000 ദിര്‍ഹം തട്ടിയെടുത്ത പ്രവാസിക്ക് ജയില്‍ ശിക്ഷയും നാടുകടത്തലും. 43കാരനായ ഏഷ്യക്കാരനാണ് ഒരു മാസത്തെ തടവു ശിക്ഷ വിധിച്ചത്. ശിക്ഷാ കാലവധി പൂര്‍ത്തിയാക്കിയാല്‍ ഇയാളെ നാടുകടത്തും. 

മറ്റൊരു പ്രുഖ കമ്പനിയുടെ പേരില്‍ വ്യാജ ഇ മെയില്‍ വിലാസം ഉണ്ടാക്കിയ പ്രവാസി പണം തട്ടിയെടുക്കുകയായിരുന്നു. വ്യാജ ഇ മെയില്‍ വിലാസം ഉപയോഗിച്ച്, ഒരു ടെന്‍ഡറിനായി 52,000 ദിര്‍ഹം കൈമാറ്റം ചെയ്യണമെന്ന് തട്ടിപ്പിനിരയായ കമ്പനിക്ക് പ്രതി ഇ മെയില്‍ അയച്ചതായി ദുബൈ പബ്ലിക് പ്രോസിക്യൂഷന്റെ അന്വഷണത്തില്‍ തെളിഞ്ഞു. ഈ കമ്പനിയുടെ മാനേജരില്‍ നിന്ന് പണം ലഭിക്കുന്നതിനായി വ്യാജ രേഖകളും ഇയാള്‍ സൃഷ്ടിച്ചു. തെറ്റായ വിവരങ്ങളും വ്യാജ മുദ്രയും പതിപ്പിച്ച രേഖകളില്‍ പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചേര്‍ത്തിരുന്നു.

പണം കൈമാറ്റം ചെയ്ത ശേഷം തട്ടിപ്പിനിരയായ കമ്പനിയിലെ മാനേജര്‍ ടെന്‍ഡറിനെ കുറിച്ച് സംസാരിക്കാനായി പ്രവാസി വ്യാജ ഇ മെയില്‍ വിലാസം സൃഷ്ടിച്ച കമ്പനിയുടെ പ്രതിനിധികളുമായി ബന്ധപ്പെട്ടു. അപ്പോഴാണ് ടെന്‍ഡറിന്റെ പേരില്‍ തട്ടിപ്പ് നടന്നതായി തിരിച്ചറിയുന്നത്. തെളിവുകളും മറ്റും പരിശോധിച്ച കോടതി കുറ്റക്കാരനായ പ്രവാസിക്ക് ഒരു മാസം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു. തട്ടിയെടുത്ത പണം ഇയാള്‍ തിരികെ നല്‍കണം. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു. വ്യാജ രേഖകള്‍ അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. 

Read More -  ഷാര്‍ജ പൊലീസില്‍ 2000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഭരണാധികാരിയുടെ അംഗീകാരം

തൊഴില്‍ അന്വേഷകരെ കുടുക്കാന്‍ വ്യാജ പരസ്യം; മുന്നറിയിപ്പുമായി ഫുജൈറ പൊലീസ്

ഫുജൈറ: യുഎഇയില്‍ തൊഴില്‍ അന്വേഷകരെ കുടുക്കാന്‍ ഫുജൈറ പൊലീസിന്റെ പേരില്‍ വ്യാജ പരസ്യവുമായി തട്ടിപ്പുകാര്‍. പരസ്യത്തില്‍ ആകൃഷ്ടരായി സമീപിക്കുന്നവരില്‍ നിന്ന് പണം തട്ടിയെടുക്കാണ് സംഘത്തിന്റെ ലക്ഷ്യം. പരസ്യത്തിനെതിരെ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദേശീയ ദിനാഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ ചിത്രം പതിച്ച വ്യാജ തൊഴില്‍ പരസ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.

Read More - മരുന്ന് വാങ്ങാന്‍ പോയ ഫാര്‍മസിയില്‍ നിന്ന് ഫോണ്‍ മോഷ്ടിച്ചു; യുഎഇയില്‍ പ്രവാസി വനിത കുടുങ്ങി

ഫുജൈറ പൊലീസില്‍ ഒഴിവുണ്ടെന്ന രീതിയിലായിരുന്നു പ്രചരിച്ച പരസ്യം. എന്നാല്‍ ഇത്തരം പരസ്യങ്ങളില്‍ വീഴരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പേരിലുള്ള തൊഴില്‍ തസ്തികകളില്‍ അപേക്ഷകള്‍ അയയ്ക്കുന്നതിന് മുമ്പ് ഇവയെ കുറിച്ച് അന്വേഷണം നടത്തണം. ഔദ്യോഗിക ഏജന്‍സികളുമായി ബന്ധപ്പെട്ട് അന്വേഷിച്ച ശേഷം മാത്രമം അപേക്ഷകള്‍ അയയ്ക്കാവൂ എന്ന് പൊലീസ് വ്യക്തമാക്കി.