യുവതിയും പ്രതിയായ യുവാവും നേരത്തെ പ്രണയത്തിലായിരുന്നു. പ്രണയത്തിലായിരുന്ന സമയത്ത് ഇവര്‍ നടത്തിയ വീഡിയോ കോള്‍ ദൃശ്യങ്ങളാണ് പിന്നീട് യുവതിയെ ഭീഷണിപ്പെടുത്താന്‍ മുന്‍ കാമുകന്‍ ഉപയോഗിച്ചത്.
ദുബൈ: യുവതിയെ ഭീഷണിപ്പെടുത്തുകയും ഇവരുടെ അശ്ലീല ചിത്രങ്ങള്‍ വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്ത കേസില്‍ 32കാരനെ ആറു മാസം തടവു ശിക്ഷയ്ക്ക് വിധിച്ച് ദുബൈ കോടതി. ദുബൈ പ്രാഥമിക കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു. ഏപ്രിലിലാണ് യുവതി ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.
യുവതിയും പ്രതിയായ യുവാവും നേരത്തെ പ്രണയത്തിലായിരുന്നു. പ്രണയത്തിലായിരുന്ന സമയത്ത് ഇവര്‍ നടത്തിയ വീഡിയോ കോള്‍ ദൃശ്യങ്ങളാണ് പിന്നീട് യുവതിയെ ഭീഷണിപ്പെടുത്താന്‍ മുന്‍ കാമുകന്‍ ഉപയോഗിച്ചത്. വീഡിയോ കോളിനിടെ യുവാവ് പറഞ്ഞതെല്ലാം താന്‍ അനുസരിച്ചെന്നും തങ്ങള്‍ വിവാഹിതരാകുമെന്ന വിശ്വാസത്തിലാണ് ഇങ്ങനെ ചെയ്തതെന്നും യുവതി പറയുന്നു. എന്നാല്‍ വാട്‌സാപ്പില്‍ തന്റെ വീഡിയോ ക്ലിപ്പുകള്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും യുവതി പറഞ്ഞു. ഇതേ കുറിച്ച് യുവാവിനോട് ചോദിച്ചപ്പോള്‍ വീഡിയോ കോളിനിടെ പകര്‍ത്തിയ ദൃശ്യങ്ങളും ക്ലിപ്പുകളുമാണിതെന്നാണ് ഇയാള്‍ മറുപടി നല്‍കിയത്.
25,000 ദിര്‍ഹം തന്നില്ലെങ്കില്‍ ഈ വീഡിയോയും ചിത്രങ്ങളും യുവതിയുടെ പിതാവിനും സുഹൃത്തുക്കള്‍ക്കും അയയ്ക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന് യുവതി പണം നല്‍കിയെങ്കിലും പ്രതി, അശ്ലീല ചിത്രങ്ങള്‍ യുവതിയുടെ പിതാവിന് അയച്ചുകൊടുക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പൊലീസ് പിടികൂടി. ഇയാളുടെ ഫോണും പിടിച്ചെടുത്തു. ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ യുവാവിനെ നാടുകടത്തും.
Read More: യുഎഇയില്‍ 60 ദിവസത്തേക്കുള്ള സന്ദര്‍ശക വിസകള്‍ വീണ്ടും അനുവദിച്ചു തുടങ്ങി
റോഡരികില്‍ ഇരുന്ന പ്രവാസി വാഹനമിടിച്ച് മരിച്ചു; യുഎഇയില്‍ ഡ്രൈവര്‍ക്ക് തടവു ശിക്ഷ
റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ വാഹനമിടിച്ച് പ്രവാസി മരിച്ച സംഭവത്തില്‍ ഹെവി വെഹിക്കിള്‍ ഡ്രൈവര്‍ക്ക് ഒരു മാസം തടവുശിക്ഷ വിധിച്ചു. മരിച്ച പ്രവാസിയുടെ കുടുംബത്തിന് 200,000 ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കുത്തനെയുള്ള ഇറക്കം ഇറങ്ങിവന്ന വാഹനം റോഡരികില്‍ ഇരിക്കുകയായിരുന്ന ഏഷ്യക്കാരനെ ഇടിക്കുകയായിരുന്നു.
Read More: ഷാര്‍ജ പൊലീസ് പിടികൂടിയത് 13.5 കോടി ദിര്‍ഹം വിലയുള്ള ലഹരിമരുന്നുകള്‍
നഷ്ടപരിഹാരം ആവശ്യപ്പെട്ട് 54കാരനായ പ്രവാസിയുടെ കുടുംബം റാസല്‍ഖൈമ ട്രാഫിക് മിസ്ഡിമീനേഴ്‌സ് കോടതിയെ സമീപിച്ചു. ഡ്രൈവര്‍, വാഹനത്തിന്റെ ഉടമസ്ഥരായ കമ്പനി, ഇന്‍ഷുറന്‍സ് കമ്പനി എന്നിവ ചേര്‍ന്ന് 90,000 ദിര്‍ഹം, പ്രവാസിയുടെ ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കുടുംബത്തിലെ ഏക വരുമാന സ്രോതസ്സായ പ്രവാസിയുടെ മരണത്തോടെ ഇവര്‍ക്കുണ്ടായ പ്രായസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കുടുംബം കേസ് ഫയല്‍ ചെയ്തത്. 150,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തത്.
