യുവാവിനെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.

അമ്മാന്‍: ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്‍റെ ദേഷ്യത്തില്‍ ജോലിസ്ഥലത്ത് എത്തി വെടിയുതിര്‍ത്ത് യുവാവ്. വെടിവെപ്പില്‍ മാനേജര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ജോര്‍ദാനിലാണ് സംഭവം ഉണ്ടായത്.

തെക്കന്‍ ജോര്‍ദാനിലെ അഖാബയിലെ ഒരു ഫാക്ടറിയിലാണ് സംഭവം ഉണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ യുവാവ് വെടിയുതിര്‍ക്കുകയായിരുന്നെന്ന് 'ജിഡിഎൻ ഓണ്‍ലൈന്‍' റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ജോര്‍ദാനിയന്‍ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചു. പ്രതിയായ യുവാവിനായി തെരച്ചില്‍ തുടങ്ങി. ഇയാള്‍ ഒളിവിലാണ്. 

Read Also -  വിമാനങ്ങളുടെ റൂട്ടിൽ മാറ്റം, കാലതാമസം നേരിടുമെന്ന് അറിയിപ്പ്; തീരുമാനം മേഖലയിലെ പ്രക്ഷുബ്ധമായ സാഹചര്യം മൂലം