അപകടം നടന്നതായി പൊലീസിന്റെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉടന്‍ സ്ഥലത്തെത്തിയ ഉദ്ദ്യോഗസ്ഥര്‍, ഷഫീറിനെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ പരിക്ക് ഗുരുതരമായിരുന്നതിനാല്‍ അവിടെ വെച്ച് മരണത്തിന് കീഴങ്ങുകയായിരുന്നു. 

ദുബായ്: കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി മരിച്ച സംഭവത്തില്‍ ദുബായ് പൊലീസ് അന്വേഷണം തുടഹങ്ങിയതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ചയാണ് കൊല്ലം സ്വദേശി ഷഫീര്‍ ബര്‍ദുബായിലെ ഒരു കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചത്.

അപകടം നടന്നതായി പൊലീസിന്റെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉടന്‍ സ്ഥലത്തെത്തിയ ഉദ്ദ്യോഗസ്ഥര്‍, ഷഫീറിനെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ പരിക്ക് ഗുരുതരമായിരുന്നതിനാല്‍ അവിടെ വെച്ച് മരണത്തിന് കീഴങ്ങുകയായിരുന്നു. മൃതദേഹം പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. ഭാര്യയും ഒരു മകളുമുള്ള ഷഫീര്‍ ഒരു ജ്വല്ലറിയുടെ ഷോറൂമില്‍ ജോലി ചെയ്യുകയായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം ടെറസിന് മുകളിലേക്ക് കയറുകയും അവിടെവെച്ച് ബോധരഹിതനായി താഴേക്ക് വീഴുകയായിരുന്നുവെന്നുമാണ് ഒരു ബന്ധു അറിയിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.