സിഐഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയതിനും ലഹരി ഉപയോഗിച്ച ശേഷം വാഹനം ഓടിച്ചതിനും ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മറ്റ് കുറ്റങ്ങള്‍ ഇയാള്‍ സമ്മതിച്ചെങ്കിലും ബലാത്സംഗം ചെയ്തിട്ടില്ലെന്നായിരുന്നു വാദം. 

റാസല്‍ഖൈമ: സ്ത്രീയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഏഷ്യക്കാരനെതിരെ റാസല്‍ഖൈമ ക്രിമിനല്‍ കോടയില്‍ നടപടി തുടങ്ങി. തന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും സ്ത്രീയുടെ പരാതിയില്‍ പറയുന്നു.

സിഐഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയതിനും ലഹരി ഉപയോഗിച്ച ശേഷം വാഹനം ഓടിച്ചതിനും ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മറ്റ് കുറ്റങ്ങള്‍ ഇയാള്‍ സമ്മതിച്ചെങ്കിലും ബലാത്സംഗം ചെയ്തിട്ടില്ലെന്നായിരുന്നു വാദം. ഒറ്റയ്ക്ക് നടന്നു പോവുകയായിരുന്ന സ്ത്രീക്ക് ലിഫ്റ്റ് നല്‍കുകയായിരുന്നു. സിഐഡി ആണെന്ന് പറയുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. സംഭവിച്ചതെല്ലാം സമ്മതത്തോടെയായിരുന്നുവെന്നും ഇയാള്‍ വാദിച്ചു. എന്നാല്‍ ഉടമയുടെ അനുവാദമില്ലാതെയും ലഹരി ഉപയോഗിച്ച ശേഷവും കാര്‍ ഓടിച്ചുവെന്ന് സമ്മതിച്ചു.

എന്നാല്‍ താന്‍ സിഐഡി ഓഫീസറാണെന്നും ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ഈ സമയത്തും ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നു. തന്നെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു. ഇയാളുടെ വാഹനത്തില്‍ നിന്ന് രക്ഷപെട്ട ഉടന്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നുവെന്നും യുവതി പറഞ്ഞു.