Asianet News MalayalamAsianet News Malayalam

ആഘോഷങ്ങള്‍ക്കിടെ ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞത് പ്രണയാഭ്യര്‍ത്ഥന, മറുപടി അന്വേഷിച്ച് അധികൃതര്‍

പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനുള്ള വെടിക്കെട്ടും ലേസര്‍ ഷോയും തുടങ്ങുന്നതിന് തൊട്ട് മുമ്പ് ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞത് ഒരു പ്രണയാഭ്യര്‍ത്ഥന. 

Man proposes to girlfriend on Burj Khalifas LED panel
Author
Kerala, First Published Jan 1, 2020, 12:33 PM IST

ദുബായ്: പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനുള്ള വെടിക്കെട്ടും ലേസര്‍ ഷോയും തുടങ്ങുന്നതിന് തൊട്ട് മുമ്പ് ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞത് ഒരു പ്രണയാഭ്യര്‍ത്ഥന. ജര്‍മന്‍ പൗരനായ സെര്‍ജെ ഷാന്‍ഡറാണ് തന്റെ പ്രണയിനിക്കായി ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തില്‍ അപ്രതീക്ഷിത സമ്മാനമൊരുക്കിയത്.

ചെവ്വാഴ്ച വൈകുന്നേരം 7.30ഓടെയാണ് തന്നെ വിവാഹം കഴിക്കാമോയെന്ന അഭ്യര്‍ത്ഥന ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞത്. ലോര്‍ദന, എന്നെ വിവാഹം കഴിക്കാമോയെന്ന അഭ്യര്‍ത്ഥന ജര്‍മന്‍ ഭാഷയിലായിരുന്നു. സെക്കന്റുകള്‍ മാത്രമാണ് സന്ദേശം ദൃശ്യമായതെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ അടക്കം ബുര്‍ജ് ഖലീഫയിലെ ആഘോഷങ്ങള്‍ തത്സമയം വീക്ഷിച്ചുകൊണ്ടിരുന്ന ലോകമെമ്പാടുമുള്ള ആളുകള്‍ അതിന് സാക്ഷിയായി.

പുതുവര്‍ഷാഘോഷത്തിനിടെയുള്ള പ്രണയാഭ്യര്‍ത്ഥനയോട് കാമുകിയുടെ പ്രതികരണമെന്തായിരുന്നുവെന്നറിയാന്‍ ഷാന്‍ഡറുമായി നേരിട്ട് ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നാണ് എമാര്‍ പബ്ലിക് റിലേഷന്‍ ആന്റ് മാര്‍ക്കറ്റിങ് വിഭാഗം അറിയിച്ചത്. യുഎഇയിലെ താമസക്കാരും സന്ദര്‍ശകരും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി അയച്ച മറ്റ് നിരവധി ആശംസാ സന്ദേശങ്ങളും കഴിഞ്ഞ ദിവസം ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. EmaarNYE2020 എന്ന ഹാഷ്‍ടാഗിലൂടെ പോസ്റ്റ് ചെയ്ത സന്ദേശങ്ങളാണ് ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞത്.

Follow Us:
Download App:
  • android
  • ios