Asianet News MalayalamAsianet News Malayalam

ബഹ്റൈനിലെ മൂന്ന് ഗോഡൗണുകളില്‍ തീപിടുത്തം; ഒരാള്‍ക്ക് പരിക്കേറ്റു

12 ഫയര്‍ എഞ്ചിനുകളും 33 സിവില്‍ ഡിഫന്‍സ് ജീവനക്കാരം രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്‍താവനയില്‍ പറഞ്ഞു.

 Man seriously injured in warehouse blaze in Bahrain
Author
First Published Sep 15, 2022, 2:10 PM IST

മനാമ: ബഹ്റൈനില്‍ മൂന്ന് വെയര്‍ഹൗസുകളിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അസ്‍കറിന് സമീപം പ്ലാസ്റ്റിക് സാധനങ്ങളും സ്‍പോഞ്ചും സൂക്ഷിച്ചിരുന്ന സ്ഥലങ്ങളിലാണ് തീപിടുത്തമുണ്ടായത്. പരിക്കേറ്റയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

12 ഫയര്‍ എഞ്ചിനുകളും 33 സിവില്‍ ഡിഫന്‍സ് ജീവനക്കാരം രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്‍താവനയില്‍ പറഞ്ഞു. തീ കെടുത്തുന്നതിന് പുറമെ സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള നടപടികളും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയ ശേഷം അവശിഷ്ടങ്ങള്‍ തണുപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരിക്കേറ്റയാള്‍ ആശുപത്രിയിലാണ്. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
 

Read also: യുഎഇയില്‍ 13-ാം നിലയിലെ ജനലില്‍ തൂങ്ങിക്കിടന്ന കുട്ടിയെ അയല്‍വാസികള്‍ വാതില്‍ പൊളിച്ച് രക്ഷപ്പെടുത്തി

ബഹ്റൈനില്‍ വാഹനാപകടത്തില്‍ രണ്ട് പ്രവാസികള്‍ മരിച്ചു

മനാമ: ബഹ്റൈനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പ്രവാസികള്‍ മരിച്ചു. ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ ഹമദ് ഠൗണിലേക്കുള്ള ദിശയില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. മരണപ്പെട്ട പ്രവാസികള്‍ ഏത് രാജ്യക്കാരാണെന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിശദാംശങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Read also:മലയാളി യുവതി യുഎഇയില്‍ നിര്യാതയായി

Follow Us:
Download App:
  • android
  • ios