റമദാന്‍ വ്രതാരംഭത്തിന് ഒരു ദിവസം മുമ്പായിരുന്നു വാക്കുതര്‍ക്കം ഉണ്ടായത്.

അമ്മാന്‍: റമദാനില്‍ ഭക്ഷണം തയ്യാറാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. ജോര്‍ദാനിലാണ് സംഭവം. തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 

തെക്കന്‍ അമ്മാനില്‍ ദമ്പതികളുടെ വീട്ടിലായിരുന്നു സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. റമദാന്‍ വ്രതാരംഭത്തിന് ഒരു ദിവസം മുമ്പായിരുന്നു വാക്കുതര്‍ക്കം ഉണ്ടായത്. റമദാനില്‍ ഭക്ഷണം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും ഇത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. ഭര്‍ത്താവിന്‍റെ കുത്തേറ്റ യുവതി മരിച്ചു. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിയെ പിടികൂടി. സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വന്‍ പ്രതിഷേധമാണ് സംഭവത്തെ തുടര്‍ന്ന് ഉയര്‍ന്നിരിക്കുന്നത്.

Read Also - ചര്‍മ്മത്തിനടിയിൽ അസ്വസ്ഥത; പിഞ്ചു കുഞ്ഞിന് വിദഗ്ധ പരിശോധന, നീക്കം ചെയ്തത് 3.5 സെന്‍റീമീറ്റര്‍ നീളമുള്ള സൂചി

ഫ്ലാറ്റിൽ നിന്നും ദുർ​ഗന്ധം, പരിശോധനയിൽ കണ്ടെത്തിയത് 25കാരിയുടെ മൃതദേഹം, സമീപത്ത് സിറിഞ്ചും മയക്കുമരുന്നും

ബെം​ഗളൂരു: ബെം​ഗളൂരുവിൽ യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് ബെം​ഗളൂരുവിലെ ഫ്ലാറ്റിലെ മൂന്നാം നിലയിലാണ് തിങ്കളാഴ്ച രാവിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ വസ്ത്രങ്ങളില്ലായിരുന്നുവെന്നും മുറിയിൽ നിന്ന് മയക്കുമരുന്നും സിറിഞ്ചും കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. 

പ്രാഥമിക പരിശോധനയിൽ യുവതി പശ്ചിമ ബം​ഗാൾ സ്വദേശിയാണെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. 25 വയസ് പ്രായം തോന്നിക്കുമെന്നും സംഭവം കൊലാപാതകമാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് മുമ്പ് യുവതി ലൈം​ഗികമായി പീഡിപ്പിക്കപ്പെട്ടതായും സംഭവ ദിവസം 40 വയസ് പ്രായം തോന്നിക്കുന്ന ഒരാൾ യുവതിക്കൊപ്പം ഫ്ലാറ്റിലുണ്ടായിരുന്നതായും വിവരമുണ്ട്. മൃതദേഹത്തിൽ മുറിവുകളോ മറ്റോ കാണാനായിട്ടില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ പീഡനത്തെക്കുറിച്ചും മരണ കാരണത്തെ കുറിച്ചും വ്യക്തമാക്കാൻ പറ്റൂവെന്നും പൊലീസ് പറയുന്നു.

മാർച്ച് 10നാണ് സംഭവം ശ്രദ്ധയിൽ പെടുന്നത്. മുറിയിൽ പുതപ്പിൽ പൊതിഞ്ഞ് കിടന്ന യുവതിയെ കാണുകയായിരുന്നു. പിറ്റേന്നാണ് മുറിയിൽ നിന്ന് ദുർ​ഗന്ധം വമിക്കുന്നത്. തുടർന്നുള്ള പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. സംഭവ സ്ഥലത്ത് നിന്നും വെളുത്ത പൊടിയും സിറിഞ്ചും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം