മൂന്ന് ജീവനക്കാരെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഏഷ്യന്‍ വംശജയായ സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വ്യാപാര സ്ഥാപനത്തിന് തീയിട്ട് യുവാവ്. തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. അജ്മാന്‍ വ്യാവസായി ഏരിയയിലുള്ള കടയ്ക്കാണ് തീകൊളുത്തിയത്. മറ്റ് മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റു. 

സനയ്യയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തില്‍ സ്ത്രീയെ കുത്തി കൊലപ്പെടുത്തിയ ശേഷമാണ് ഏഷ്യന്‍ വംശജനായ പ്രതി സ്ഥാപനത്തിന് തീകൊടുത്തത്. മൂന്ന് ജീവനക്കാരെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഏഷ്യന്‍ വംശജയായ സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. കടയുടെ മിക്ക ഭാഗങ്ങളും കത്തി നശിച്ചു. 

Read Also - ഈ ആഴ്ച താപനില ഉയരും; ക്രമാനുഗതമായ വര്‍ധനവുണ്ടാകും, 40 ഡിഗ്രി വരെ ഉയരാൻ സാധ്യത, അറിയിപ്പ് നൽകി ഒമാന്‍ അധികൃതര്‍

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ അജ്മാന്‍ പൊലീസും സിവില്‍ ഡിഫന്‍സും അഗ്നിശമന വിഭാഗങ്ങളും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അതിവേഗം ഇടപെടുകയും പത്ത് മിനിറ്റ് കൊണ്ട് പ്രതിയെ പിടികൂടുകയും ചെയ്തു. പ്രതിക്ക്​ കൊല്ലപ്പെട്ട സ്ത്രീയുമായി നേരത്തെ ബന്ധമുണ്ടായിരുന്നെന്നും വ്യക്​തിപരമായ തർക്കമാണ്​ കൊലപാതകത്തിലേക്ക്​ നയിച്ചതെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ നിയമ നടപടികള്‍ക്കായി കേസ്പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്