കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തോക്കുമായെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയ മദ്ധ്യവയസ്കനെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയായിരുന്നു സംഭവം. സ്വന്തം തലയ്ക്ക് നേരെ ചൂണ്ടിയ തോക്കുമായി വിമാനത്താവളത്തിനുള്ളില്‍ നടന്നുനീങ്ങിയ ഇയാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. പിന്നീട് ഇയാളെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. തോക്കുമായി വിമാനത്താവളത്തിലൂടെ നടന്നുനീങ്ങുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

"

കടപ്പാട്: അറബ് ടൈംസ്