ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മനാമ: നിയന്ത്രണംവിട്ട കാറിടിച്ച് ബഹ്റൈനില്‍ കാല്‍നട യാത്രക്കാരന്‍ മരിച്ചു. റിഫയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. മരണപ്പെട്ടത് സ്വദേശി യുവാവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാഹനം ഓടിക്കുകയായിരുന്ന ഒരു സ്വദേശി യുവാവ് പെട്ടെന്ന് മുന്നറിയിപ്പില്ലാതെ റോഡിലെ ലേന്‍ മാറിയതാണ് അപകട കാരണമായത്. ഇയാളുടെ കാര്‍, ഇതേ ലേനിലൂടെ പോവുകയായിരുന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. തുടര്‍ന്ന് രണ്ടാമത്തെ വാഹനത്തിന് നിയന്ത്രണം നഷ്ടമാവുകയും റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ ഇടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍പെട്ട രണ്ട് വാഹനങ്ങള്‍ക്കും റോഡരികില്‍ പാര്‍ക്ക് ചെയ്‍തിരുന്ന മറ്റൊരു വാഹനത്തിനും നാശനഷ്‍ടങ്ങളുണ്ടായതായി പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Read also: യുഎഇയില്‍ വിവിധ സ്ഥലങ്ങളില്‍ മഴ; ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ദോഹ: ഖത്തറില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് നന്തി ഇരുപതാം മൈല്‍ സ്വദേശി കുറ്റിക്കാട്ടില്‍ അബൂബക്കറിന്റെ മകന്‍ അബ്ദുല്‍ റഹൂഫ് (42) ആണ് മരിച്ചത്. അവധി കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. ട്രേഡിങ് കമ്പനിയില്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു. മാതാവ്: ഫാത്തിമ, ഭാര്യ: ഷമീന, മക്കള്‍: ലിയ ഫാത്തിമ, മെഹ്‌സ.

തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍
റിയാദ്: തൃശൂര്‍ സ്വദേശിയെ മക്കയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മക്കയിലെ പി.സി.ടി കമ്പനിയില്‍ ജോലിചെയ്യുന്ന ചേലക്കര ആസിഫിനെയാണ് ഉറക്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവധി കഴിഞ്ഞ് കഴിഞ്ഞ ദിവസം നാട്ടില്‍നിന്ന് തിരിച്ചെത്തിയതാണ്.

രണ്ട് മാസത്തെ അവധിക്കു ശേഷം കഴിഞ്ഞ ദിവസം വൈകിട്ടാണ് ആസിഫ് മക്കയില്‍ തിരിച്ചെത്തിയത്. രാത്രി ഉറങ്ങിയ ആസിഫ് ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതില്‍ പൊളിച്ച് അകത്ത് കടന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

സുരക്ഷാ സൈനികരുടെ അകമ്പടിയില്ല; റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ച് ഫോട്ടോയെടുത്ത് സൗദി കിരീടാവകാശി