ദുബായ് ഡ്യൂട്ടി ഫ്രീയുടെ ലോട്ടറി ടിക്കറ്റുകള്‍ എടുത്ത് വന്‍ തുക സമ്മാനം നേടുന്നവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇടയ്ക്കിടെ കേള്‍ക്കാറുണ്ട് ഇപ്പോള്‍.
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ ലോട്ടറി ടിക്കറ്റുകള്‍ എടുത്ത് വന്‍ തുക സമ്മാനം നേടുന്നവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇടയ്ക്കിടെ കേള്‍ക്കാറുണ്ട് ഇപ്പോള്‍. ഒട്ടേറെ മലയാളികളെയും ഇങ്ങനെ ഗള്‍ഫിലെ ഭാഗ്യം കടാക്ഷിച്ചിട്ടുണ്ട്. എന്നല്‍ ഒരു ലോട്ടറിയും എടുക്കാതെ 10 ലക്ഷം ദിര്‍ഹം (1.8 കോടി ഇന്ത്യന്‍ രൂപ) സമ്മാനം നേടിയ യുഎഇ സ്വദേശിയുടെ വാര്‍ത്തയാണിപ്പോള്‍ വൈറലായി പരക്കുന്നത്.
യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ് ഇസ്ലാമിക് ബാങ്കാണ് തങ്ങളുടെ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകളില്‍ നിന്ന് ഒരാളെ നറുക്കിട്ടെടുത്ത് സമ്മാനം നല്‍കിയത്. ബാങ്കില്‍ നിന്ന് വിവരം അറിയിച്ചുകൊണ്ടുള്ള വിളി വന്നപ്പോള്‍ താന്‍ വിശ്വസിച്ചില്ലെന്ന് യുഎഇ പൗരനായ ഖാലിദ് അഹമ്മദ് അല്‍ മര്‍സൂഖി പറയുന്നു.
എമിറേറ്റ്സ് ഇസ്ലാമിക് ബാങ്കിന്റെ കുനൂസ് എന്ന പേരിലുള്ള സേവിങ്സ് അക്കൗണ്ട് ഉടമകള്‍ക്കാണ് ഇത്തരമൊരു ഭാഗ്യ പരീക്ഷണത്തിന് അവസരമൊരുങ്ങുന്നത്. ഒന്നുകില്‍ 10 ലക്ഷം ദിര്‍ഹം, അല്ലെങ്കില്‍ ടെസ്‍ല കാര്‍, അല്ലെങ്കില്‍ അക്കൗണ്ടിലേക്ക് 2,00,000 ദിര്‍ഹം എന്നിങ്ങനെയൊക്കെയാണ് സമ്മാനങ്ങള്‍. പ്രതിമാസം 5000 ദിര്‍ഹം അക്കൗണ്ടില്‍ ബാലന്‍സ് സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ.
