Asianet News MalayalamAsianet News Malayalam

വാക്‌സിന്‍ സ്വീകരിക്കാത്ത യുഎഇ സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ട് ദിവസത്തിലൊരിക്കല്‍ പിസിആര്‍ പരിശോധന നടത്തണം

ഓഗസ്റ്റ് 29 ഞായറാഴ്ച മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. 

mandatory PCR test in every 2 days for unvaccinated govt staff in uae
Author
Abu Dhabi - United Arab Emirates, First Published Aug 22, 2021, 3:26 PM IST

അബുദാബി: യുഎഇയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രണ്ടു ദിവസത്തിലൊരിക്കല്‍ പിസിആര്‍ പരിശോധന നടത്തണം. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഈ വിവരം വ്യക്തമാക്കിയിട്ടുള്ളത്. എല്ലാ ഫെഡറല്‍ ഗവണ്‍മെന്റ് വിഭാഗങ്ങളിലെയും മന്ത്രാലയങ്ങളിലെയും ജീവനക്കാര്‍ക്ക് ഇത് ബാധകമാണ്. ഓഗസ്റ്റ് 29 ഞായറാഴ്ച മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios