Asianet News MalayalamAsianet News Malayalam

ഒമാനില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊന്ന വിദേശികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതം

ബി‍ദ്‍യ വിലായത്തിലാണ് കൊലപാതകം നടന്നത്. പ്രതികളെല്ലാം ഏഷ്യക്കാരാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. കേസ് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Manhunt is still on for four suspects who murdered Omani family
Author
Muscat, First Published Sep 7, 2019, 1:29 PM IST

മസ്‍കത്ത്: ഒമാനില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊന്ന സംഭവത്തില്‍ നാല് വിദേശികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. കൊലപാതകം നടത്തിയ ശേഷം രാജ്യംവിട്ട ഇവര്‍ക്കായി അതത് രാജ്യങ്ങളിലെ അധികൃതരുമായി സഹകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. 

ബി‍ദ്‍യ വിലായത്തിലാണ് കൊലപാതകം നടന്നത്. പ്രതികളെല്ലാം ഏഷ്യക്കാരാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. കേസ് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പ്രതികള്‍ക്കായുള്ള അന്വേഷണം വിദേശ രാജ്യങ്ങളിലടക്കം പുരോഗമിക്കുകയാണെന്നാണ് പൊലീസ് ഇപ്പോള്‍ അറിയിച്ചത്.

ഇബ്‍റയിലെ കോടതി ജീവനക്കാര്‍ ഹമൂദ് അല്‍ ബലൂശി, ഭാര്യ , മക്കളായ ഹംസ (12), അബ്ദുല്‍ കരീം (9), ഇബ്രാഹീം (6) എന്നിവരെയാണ് കഴിഞ്ഞയാഴ്ച വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടന്ന് രണ്ട് ദിവസത്തിന് ശേഷം മാത്രമാണ് പൊലീസിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. അതുകൊണ്ടുതന്നെ പ്രതികള്‍ രാജ്യം വിടുന്നത് തടയാന്‍ പൊലീസിന് സാധിച്ചില്ല.

Follow Us:
Download App:
  • android
  • ios