അബുദാബി: ജി 20 ഉച്ചകോടിയിലെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക പ്രതിനിധി സുരേഷ് പ്രഭാകർ പ്രഭുവിനെ യുഎഇ ഉപപ്രധാനമന്ത്രിയും രാഷ്ട്രപതി കാര്യമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു. അബുദാബിയിലെ ഖസ്ർ അൽ വത്തനിൽ നടന്ന യോഗത്തിൽ യുഎഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ വികസിപ്പിക്കുന്നതിനും എല്ലാ മേഖലകളിലും സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു.

നിക്ഷേപങ്ങളും സാമ്പത്തിക പ്രവർത്തനങ്ങളും വികസിപ്പിക്കുന്നതിലും കൊവിഡ് പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളെ നേരിടാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഏകീകരിക്കുന്നതിലും ആഗോള സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കലിനും ജി 20 ഉച്ചകോടിയുടെ പങ്ക് ഇരുപക്ഷവും ചർച്ച ചെയ്തു.