കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍, താമസ നിയമ ലംഘനങ്ങള്‍ നടത്തിയ നിരവധി പ്രവാസകളെ അറസ്റ്റ് ചെയ്‍തു. ആഭ്യന്തര, സാമൂഹികകാര്യ മന്ത്രാലയങ്ങളിലെയും മാന്‍പവര്‍ അതോരിറ്റിയിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.

ശദ്ദാദിയ യൂണിവേഴ്‍സിറ്റി സൈറ്റില്‍ നടത്തിയ പരിശോധനയില്‍ 71 നിയമലംഘകരാണ് പിടിയിലായതെന്ന് അല്‍ സിയാസ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. ഹൌസ് ഡ്രൈവര്‍മാരും, ആട്ടിടയന്മാരും സ്‍പോണ്‍സര്‍മാര്‍ക്ക് വേണ്ടിയല്ലാതെ മറ്റ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും വേണ്ടി ജോലി ചെയ്യുന്നവര്‍ തുടങ്ങിയവരൊക്കെ ഇതില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിയമലംഘകരെ നാടുകടത്തുമെന്നും അവരുടെ സ്‍പോണ്‍സര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.