വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്‍റെ ലംഘനമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

മസ്കറ്റ്: ഒമാനില്‍ ഉടുമ്പിനെ വേട്ടയാടിയ സംഘം അറസ്റ്റിൽ. ദോഫാര്‍ ഗവര്‍ണറേറ്റിലെ ഒരു കൂട്ടം സ്വദേശികളെയാണ് ഉടുമ്പിനെ വേട്ടയാടിയതിന് അറസ്റ്റ് ചെയ്തത്. ഗ​വ​ർ​ണ​റേ​റ്റി​ലെ പ​രി​സ്ഥി​തി അ​തോ​റി​റ്റി അ​ധി​കൃ​ത​രാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. 

 ഉ​ടു​മ്പു​ക​ളെ വേ​ട്ട​യാ​ടു​ന്ന​ത് വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ (6/2003) വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​രു​ദ്ധ​മാ​ണെന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പിടിയിലായവര്‍ക്കെതിരെയുള്ള നി​യ​മ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ച്‍ വ​രി​ക​യാ​ണെന്ന് അ​ധി​കൃ​ത​ർ അറിയിച്ചു. സു​ൽ​ത്താ​നേ​റ്റി​നു​ള്ളി​ൽ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ പ്ര​തി​ജ്ഞ​ബ​ദ്ധ​രാ​ണെ​ന്നും പ​രി​സ്ഥി​തി അതോ​റി​റ്റി കൂട്ടിച്ചേര്‍ത്തു. 

Read Also - സുരക്ഷ ഉദ്യോഗസ്ഥരെന്ന വ്യാജേന പിടിച്ചുപറി​​; റിയാദിൽ 21 പേർ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം