Asianet News MalayalamAsianet News Malayalam

Coalition Attack : തിരിച്ചടിച്ച് സഖ്യസേന; ഹൂതി ശക്തികേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

യെമന്‍ തലസ്ഥാനമായ സനായിലെ ഒരു കെട്ടിടത്തിന് നേരെ സഖ്യസേന ആക്രമണം നടത്തിയിരുന്നു. സനായിലെ ഹൂതി കേന്ദ്രങ്ങളില്‍ നടത്തിയ അക്രമണങ്ങളില്‍ മിസൈല്‍ സംവിധാനം തകര്‍ത്തതായി സഖ്യസേന അറിയിച്ചു.

many people killed in coalition strikes on Yemen
Author
Riyadh Saudi Arabia, First Published Jan 18, 2022, 9:04 PM IST

റിയാദ്: അബുദാബിയില്‍(Abu Dhabi) യെമനിലെ(Yemen) ഹൂതി(Houthi)വിമതര്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിച്ച് സൗദി സഖ്യസേന. യെമനിലെ ഹൂതി വിമതരുടെ ശക്തികേന്ദ്രങ്ങള്‍ക്ക് നേരെ സൗദി നേതൃത്വം നല്‍കുന്ന സഖ്യസേന വ്യോമാക്രമണം നടത്തിയതായി സൗദി പ്രസ് ഏജന്‍സി സ്ഥിരീകരിച്ചു. ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

യെമന്‍ തലസ്ഥാനമായ സനായിലെ ഒരു കെട്ടിടത്തിന് നേരെ സഖ്യസേന ആക്രമണം നടത്തിയിരുന്നു. സനായിലെ ഹൂതി കേന്ദ്രങ്ങളില്‍ നടത്തിയ അക്രമണങ്ങളില്‍ മിസൈല്‍ സംവിധാനം തകര്‍ത്തതായി സഖ്യസേന അറിയിച്ചു.സനായില്‍ വ്യോമസേന 24 മണിക്കൂറും വ്യോമ നിരീക്ഷണം നടത്തുന്നുണ്ടെന്ന് അറബ് സഖ്യസേന അറിയിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അബുദാബിയില്‍ നടന്നത് ഭീകരാക്രമണമാണെന്നും ഇതിന് പിന്നില്‍ യെമനിലെ സായുധ വിമത സംഘമായ ഹൂതികളാണെന്നും യുഎഇ സ്ഥിരീകരിച്ചിരുന്നു. 

 അബുദാബി ഡ്രോണ്‍ ആക്രമണം; യുഎഇയ്ക്ക് പിന്തുണയുമായി ഇന്ത്യ

ദില്ലി: അബുദാബി ഡ്രോണ്‍ ആക്രമണത്തില്‍(Abu Dhabi Drone Attack) യുഎഇയ്ക്ക് (UAE)പിന്തുണയുമായി ഇന്ത്യ. യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഫോണില്‍ സംസാരിക്കവെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കറാണ് യുഎഇയ്ക്ക് പിന്തുണയറിച്ചത്. 

ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം അറിയിക്കാനായി ശൈഖ് അബ്ദുല്ല, ഡോ. എസ് ജയ്ശങ്കറിനെ ഫോണില്‍ വിളിക്കുകയായിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കാന്‍ യുഎഇയിലെ ഇന്ത്യന്‍ എംബസി അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി എസ് ജയ്ശങ്കര്‍ ട്വിറ്ററില്‍ അറിയിച്ചു. ഹൂതി ആക്രമണത്തെ അസ്വീകാര്യമായ പ്രവൃത്തിയെന്നാണ് എസ് ജയ്ശങ്കര്‍ ട്വീറ്റില്‍ കുറിച്ചത്.

Follow Us:
Download App:
  • android
  • ios