കുട്ടിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച്  വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല

കുവൈത്ത് സിറ്റി: കുവൈത്തിലെ സബാഹ് അൽ അഹ്മദ് ഷാലെയുടെ സമീപത്തുള്ള കടലിൽ മുങ്ങിത്താഴ്ന്ന കുട്ടിയെ രക്ഷിച്ച് അഗ്നിരക്ഷാ സേന. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് സംഭവം. റിപ്പോര്‍ട്ട് ലഭിച്ചയുടൻ അഗ്നിരക്ഷാ സേനയും മറൈൻ റെസ്ക്യൂ ടീമും സ്ഥലത്തെത്തി. കുട്ടിയെ വെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്തി ഉടൻ തന്നെ കൂടുതൽ പരിചരണത്തിനും വിലയിരുത്തലിനുമായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. അത്യാഹിത വിഭാഗം ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി കുട്ടിയെ പരിചരിച്ചു. കുട്ടിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ഇതുവരെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം