Asianet News MalayalamAsianet News Malayalam

റമദാൻ: മദീന പള്ളിയിൽ വിശ്വാസികളെ സ്വീകരിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി

മദാനില്‍ രാത്രി നമസ്കാരം (തറാവീഹ്) പൂര്‍ത്തിയായാൽ അരമണിക്കൂറിനകം പള്ളി അടക്കും. പ്രഭാത നമസ്‌കാരത്തിനു രണ്ട് മണിക്കൂര്‍ മുമ്പ് വീണ്ടും തുറക്കും. റമദാനിലെ അവസാനത്തെ പത്തില്‍ മസ്ജിദുന്നബവിയിലേക്ക് എല്ലാ സമയത്തും പ്രവേശനം അനുവദിക്കും. 

Masjid al Nabawi authorities announce Ramadan 2021 plan
Author
Riyadh Saudi Arabia, First Published Mar 19, 2021, 10:27 PM IST

മദീന: റമദാനില്‍ മദീനയിലെ മസ്ജിദുന്നബവിയിൽ വിശ്വാസികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളും മുന്‍കരുതലുകളും ഇരു ഹറമുകളുടേയും മേധാവി ശൈഖ് അബ്ദുറഹ്മാന്‍ അബ്ദുല്‍ അസീസ് അല്‍ സുദൈസ് അറിയിച്ചു. ശഅബാനിലും (റമദാന് തൊട്ടുമുമ്പുള്ള മാസം) റമദാനിലും സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികളും പ്രതിസന്ധികളുണ്ടായാല്‍ നേരിടുന്നതിനുള്ള തയാറെടുപ്പുകളുമാണ് പ്രഖ്യാപിച്ചത്. 

റമദാന്‍, പെരുന്നാൾ വേളകളില്‍ സ്വീകരിക്കുന്ന നടപടികളും പദ്ധതിയിലുണ്ട്. റമദാനില്‍ രാത്രി നമസ്കാരം (തറാവീഹ്) പൂര്‍ത്തിയായാൽ അരമണിക്കൂറിനകം പള്ളി അടക്കും. പ്രഭാത നമസ്‌കാരത്തിനു രണ്ട് മണിക്കൂര്‍ മുമ്പ് വീണ്ടും തുറക്കും. റമദാനിലെ അവസാനത്തെ പത്തില്‍ മസ്ജിദുന്നബവിയിലേക്ക് എല്ലാ സമയത്തും പ്രവേശനം അനുവദിക്കും. പള്ളിയുടെ വികസിപ്പിച്ച ഭാഗങ്ങളിലും റമദാനില്‍ നമസ്‌കാരം അനുവദിക്കും. കൊവിഡ് മുന്‍കരുതലുകളുടെ അടിസ്ഥാനത്തില്‍ നിലവില്‍ മസ്ജിദുന്നബവിയില്‍ 45,000 പേര്‍ക്കാണ് നമസ്കരിക്കാൻ സൗകര്യമുളളത്. പടിഞ്ഞറാന്‍ ഭാഗത്ത് 15,000 പേരെ കൂടി അനുവദിക്കുമ്പോള്‍ ഒരേസമയം 60,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും. 

Follow Us:
Download App:
  • android
  • ios