അപൂര്‍വ്വമായ 'വാൾ ഓഫ് ഡസ്റ്റ്' എന്ന പ്രതിഭാസമാണ് സൗദി അറേബ്യയിലുണ്ടായത്. അന്തരീക്ഷം മുഴുവന്‍ പൊടി നിറഞ്ഞിരുന്നു. 

റിയാദ്: സൗദി അറേബ്യ, കുവൈത്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുടെ വിവിധ പ്രദേശങ്ങളില്‍ കനത്ത പൊടിക്കാറ്റ്. ശക്തമായ പൊടിക്കാറ്റ് ഉണ്ടായതോടെ പലയിടങ്ങളിലും യാത്രാ തടസ്സം ഉണ്ടായി. മൂന്ന് രാജ്യങ്ങളിലെയും അധികൃതര്‍ റെഡ് അലര്‍ട്ട് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്. 

സൗദി അറേബ്യയുടെ മധ്യഭാഗത്ത് അല്‍ഖസീം പ്രവിശ്യ അപൂര്‍വ്വമായ 'വാൾ ഓഫ് ഡസ്റ്റ്' എന്ന പ്രതിഭാസത്തിനും സാക്ഷ്യം വഹിച്ചു. ഞായറാഴ്ചയാണ് ഇവിടെ പ്രദേശത്തെ മൂടുന്ന രീതിയില്‍ പൊടിക്കാറ്റ് ഉണ്ടായത്. ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് കാഴ്ചാ പരിധി പൂജ്യത്തിലെത്തി. ഇതോടെ നിരവധി സുരക്ഷാ മുന്നറിയിപ്പുകളും അധികൃതര്‍ പുറപ്പെടുവിച്ചു. പൊടിക്കാറ്റിന്‍റെ വീഡിയോ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Scroll to load tweet…