ദുബൈ: ദുബൈയിലെ അല്‍ ഖൂസ് വ്യവസായ മേഖല നാലില്‍ വന്‍ അഗ്നിബാധ. ഞായറാഴ്ചയാണ് രാസപദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ച വെയര്‍ഹൗസിന് തീപ്പിടിച്ചത്. അടുത്തടുത്തായി നിരവധി വെയര്‍ഹൗസുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. 

രാവിലെ 11.09നാണ് തീപ്പിടുത്തം സംബന്ധിച്ച വിവരം ദുബൈ സിവില്‍ ഡിഫന്‍സ് കമാന്‍ഡ് റൂമില്‍ ലഭിച്ചത്. 11.13ഓടെ അല്‍ ഖൂസ് ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള അഗ്നിശമന സേന അംഗങ്ങള്‍ സ്ഥലത്തെത്തി. അല്‍ ബര്‍ഷ, എമിറാത്തിസ് മാര്‍ട്ടിയേഴ്‌സ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേന അംഗങ്ങളും തീ അണയ്ക്കുന്നതിനായി സ്ഥലത്തെത്തിയതായി സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു. തീപ്പിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. 12.40ഓടെ തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona