Asianet News MalayalamAsianet News Malayalam

ഷാർജ വ്യാവസായിക മേഖലയിൽ വൻ തീപിടിത്തം

തീപിടിത്തത്തില്‍ ആളപായമില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

massive fire breaks out in Sharjahs Industrial Area
Author
First Published Apr 27, 2024, 12:14 PM IST

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ വന്‍ തീപിടിത്തം. ഷാര്‍ജയിലെ വ്യാവസായിക മേഖലയിലാണ് തീപിടിത്തമുണ്ടായത്. ദുബൈ-ഷാര്‍ജ അതിര്‍ത്തിക്ക് സമീപമായിരുന്നു വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം തീപിടിത്തമുണ്ടായത്. 

ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് ഇവിടെ നിന്ന് ഉയര്‍ന്ന പുക വളരെ ദൂരെ വരെ കാണാമായിരുന്നു. തീപിടിത്തത്തില്‍ ആളപായമില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

Read Also - സൗദിയിലേക്കുള്ള വിസ സേവനങ്ങൾ; 110 രാജ്യങ്ങളിൽ 200 കേന്ദ്രങ്ങൾ ഉടൻ ആരംഭിക്കും

യുഎഇയിലെയും ഒമാനിലെയും കനത്ത മഴയ്ക്ക് കാരണം എല്‍നിനോ പ്രതിഭാസമെന്ന് പഠനം

അബുദാബി: യുഎഇയിലും ഒമാനിലും അടുത്തിടെ പെയ്ത ശക്തമായ മഴയ്ക്ക് കാരണം കാലാവസ്ഥാ വ്യതിയാനവും എല്‍നിനോ പ്രതിഭാസവുമാണെന്ന് പഠനം. സമുദ്രത്തിലെ ഉപരിതല ജലത്തിന്‍റെ താപനില കൂടുന്ന എല്‍നിനോ പ്രതിഭാസം മഴയുടെ തീവ്രത കൂട്ടിയതായി കാലാവസ്ഥ വിദഗ്ധരുടെ അന്താരാഷ്ട്ര സംഘം നടത്തിയ പഠനത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എൽനിനോ പ്രതിഭാസം അറേബ്യൻ ഉപദ്വീപിലെ ഈ മേഖലയിൽ 10–40% വരെ ശക്തമായതാണ് വേൾഡ് വെതർ ആട്രിബ്യൂഷൻ ഗ്രൂപ്പിലെ ഗവേഷകരുടെ കണ്ടെത്തൽ. ഫോസിൽ ഇന്ധനങ്ങൾ കത്തുന്നത് മൂലം ആഗോളതാപനം കൂടുന്നതും മഴയുടെ തീവ്രത കൂടിയതിന് കാരണമായി പറയുന്നുണ്ട്. എൽ നിനോ പ്രതിഭാസവും മനുഷ്യന്‍റെ ഇടപെടല്‍ കാരണമുള്ള കാലാവസ്ഥാ മാറ്റവുമാണ് യുഎഇയിലെയും ഒമാനിലെയും കനത്ത മഴയ്ക്ക് കാരണമായതെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഗ്രന്ഥം ഇന്‍സ്റ്റിറ്റ്യൂട്ട്- ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വയോണ്‍മെന്‍റിലെ കാലാവസ്ഥ ശാസ്ത്രം സീനിയർ ലക്ചറർ ഫ്രെഡറിക് ഓട്ടോ പറഞ്ഞു. ഈ കണ്ടെത്തലിൽ അതിശയിക്കാനില്ലെന്നും ചൂടുള്ള അന്തരീക്ഷത്തിന് കൂടുതൽ ഈർപ്പം നിലനിർത്താൻ കഴിയുമെന്ന അടിസ്ഥാന ഭൗതികശാസ്ത്ര തത്വത്തോട് യോജിക്കുന്നുണ്ടെന്നും ഗ്രന്ഥം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷക മറിയം സക്കറിയ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios