ഷാര്‍ജ: ഷാര്‍ജ ഖാസിമിയ്യ ഏരിയയില്‍ നിര്‍മാണത്തിലുരുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ബഹുനില കെട്ടടത്തിന്റെ ഏറ്റവും മുകള്‍ഭാഗത്തായാണ് തീപിടിച്ചത്. നിരവധി അഗ്നിശമന സേനാ വാഹനങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തൊട്ടടുത്ത കെട്ടിടങ്ങളിലുണ്ടായിരുന്നവരെ സുരക്ഷ മുന്‍നിര്‍ത്തി ഇവിടെ നിന്ന് ഒളിപ്പിച്ചിട്ടുണ്ട്. 

വൈകുന്നേരം 6.50നാണ് തീപിടിത്തം സംബന്ധിച്ച വിവരം തങ്ങള്‍ക്ക് ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. തുടര്‍ന്ന് ഷാര്‍ജയിലെ രണ്ട് സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. വിവരം ലഭിച്ച് ആറ് മിനിറ്റിനകം രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു. സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതിക്കാനുള്ള മുന്‍കരുതലും ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നുണ്ട്.

സംഭവ സ്ഥലത്തുനിന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ജനങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിട്ടുണ്ട്.