14 മിനിറ്റിനുള്ളിലാണ് തീപിടിത്തം നിയന്ത്രണവിധേയമാക്കിയതെന്ന് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി.

ദുബൈ: ദുബൈയിലെ (Dubai) അല്‍ ബര്‍ഷയില്‍ ( Al Barsha) വന്‍ തീപിടിത്തം (fire). വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് സ്ഥലത്തെ ഒരു റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങില്‍ തീ പടര്‍ന്നു പിടിച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് പ്രദേശത്താകെ കറുത്ത പുക വ്യാപിച്ചു.

ഉച്ചയ്ക്ക് 1:24നാണ് ഓപ്പറേഷന്‍സ് റൂമില്‍ തീപിടിത്തം സംബന്ധിച്ച് വിവരം ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അല്‍ ബര്‍ഷ സ്റ്റേഷനില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ പെട്ടെന്ന് തന്നെ കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയായിരുന്നു. 14 മിനിറ്റിനുള്ളിലാണ് തീപിടിത്തം നിയന്ത്രണവിധേയമാക്കിയതെന്ന് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. സംഭവത്തില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആര്‍ക്കും പരിക്കില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. 

ദുബൈ ആര്‍ടിഎയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് അവസരങ്ങള്‍

ദുബൈ: റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) (RTA) ടാക്‌സി ഡ്രൈവര്‍മാരെ (taxi drivers) റിക്രൂട്ട് ചെയ്യുന്നു. മാര്‍ച്ച് 11 വെള്ളിയാഴ്ച മുതലാണ് റിക്രൂട്ട്‌മെന്റ് ആരംഭിക്കുക. പ്രതിമാസം 2,000 ദിര്‍ഹം വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കുക. 

രണ്ടുമുതല്‍ അഞ്ച് വര്‍ഷം വരെ ഡ്രൈവിങ് പരിചയം ഉണ്ടാവണം. ഫുള്‍ ടൈം മിഡ്-കരിയര്‍ ജോലിയില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. മിഡ്-കരിയര്‍ ജോലിയിലുള്ള വാക്ക്-ഇന്‍ ഇന്റര്‍വ്യൂ ഇന്നും ഈ മാസം 18 നും നടത്തും. താല്‍പ്പര്യമുള്ളവര്‍ പ്രിവിലേജ് ലേബര് റിക്രൂട്ട്‌മെന്റ് ഓഫീസ് സന്ദര്‍ശിക്കണം. വിലാസം- പ്രിവിലേജ് ലേബര്‍ റിക്രൂട്ട്‌മെന്റ് ഓഫീസ് എം-11, അബു ബെയില്‍ സെന്റര്‍, ദെയ്‌റ. സമയം- രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ അവരുട ബെയോഡേറ്റ privilege.secretary@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കുക. അല്ലെങ്കില്‍ 055-5513890 എന്ന നമ്പരില്‍ വാട്‌സാപ്പ് ചെയ്യാം. 

23നും 55നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഈ ജോലിയിലേക്ക് അപേക്ഷിക്കാന്‍ യോഗ്യത. 2,000 ദിര്‍ഹം ശമ്പളത്തിന് പുറമെ കമ്മീഷനും ഹൈല്‍ത്ത് ഇന്‍ഷുറന്‍സും താമസവും ലഭിക്കും. അപേക്ഷിക്കാന്‍ ദുബൈ ഡ്രൈവിങ് ലൈസന്‍സ് ആവശ്യമില്ല.

ഷാര്‍ജയില്‍ റമദാന്‍ മാസത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

റമദാനില്‍ 100 കോടി മീല്‍സ് പദ്ധതി പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി

ദുബൈ: പുണ്യമാസമായ റമദാനില്‍ (Ramadan) വിശക്കുന്നവര്‍ക്ക് അന്നമെത്തിക്കാനുള്ള വലിയ പദ്ധതി പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (Sheikh Mohammed bin Rashid Al Maktoum). 100 കോടി പേര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള (one billion meals) ക്യാമ്പയിനാണ് ആരംഭിക്കുന്നത്. ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

റമദാന്‍ മാസം ആരംഭിക്കുമ്പോള്‍ മുതല്‍ ക്യാമ്പയിന്‍ തുടങ്ങുമെന്നും നൂറു കോടി മീല്‍സ് എത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നത് വരെ ക്യാമ്പയിന്‍ തുടരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ലോകത്തെങ്ങും 800 ദശലക്ഷം ആളുകള്‍ പട്ടിണി അനുഭവിക്കുന്നുണ്ടെന്നും ഞങ്ങളുടെ മനുഷ്യത്വവും മതവും മറ്റുള്ളവരെ സഹായിക്കാന്‍ പ്രേരിപ്പിക്കുന്നെന്നും അദ്ദേഹം കുറിച്ചു.