ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ് അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരുന്ന കപ്പലിന്റെ ഒരു ക്യാബിനില്‍ തീ പടര്‍ന്നുപിടിച്ചത്. തീപിടിത്തത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അബുദാബി: യുഎഇയിലെ റാസല്‍ഖൈമയില്‍ അല്‍ ജസീറ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഒരു കപ്പലില്‍ വന്‍ അഗ്നിബാധ.നാല് സിവില്‍ ഡിഫന്‍സ് സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളെത്തി തീ നിയന്ത്രണവിധേയമാക്കി. 

ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ് അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരുന്ന കപ്പലിന്റെ ഒരു ക്യാബിനില്‍ തീ പടര്‍ന്നുപിടിച്ചത്. തീപിടിത്തത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാലു മണിക്കൂറോളം സമയമെടുത്താണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona