റിയാദ്: സൗദി അറേബ്യയിലെ വാദിദവാസിറില്‍ വന്‍ തീപ്പിടുത്തം. നഗരത്തില്‍ മെയിന്‍ റോഡിനോട് ചേര്‍ന്ന ഗോഡൌണിലാണ് തീപടര്‍ന്നു പിടിച്ചത്. കാര്‍ ആക്സസറീസ് സൂക്ഷിച്ചിരുന്ന വലിയ ഗോഡൌണായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.