Asianet News MalayalamAsianet News Malayalam

വിദ്വേഷ പ്രചരണം; യുഎഇയില്‍ മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

യുഎഇയും ഇറാഖും തമ്മില്‍ നടന്ന ലോകകപ്പ് യോഗ്യതാ ഫുട്‍ബോള്‍ മത്സരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പൊതു മര്യാദകള്‍ക്ക് നിരക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെട്ടുവെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

Media person detained for inciting hate speech in UAE
Author
Abu Dhabi - United Arab Emirates, First Published Oct 22, 2021, 4:54 PM IST

അബുദാബി: യുഎഇയില്‍ വിദ്വേഷ പ്രചരണം നടത്തിയതിന് ഒരു മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് (detention of a media person) ചെയ്യാന്‍ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ (Federal Public Prosecution, UAE) ഉത്തരവിട്ടു. ഈ സംഭവത്തില്‍ കുറ്റാരോപിതരായ മറ്റുള്ളവരെ മോചിപ്പിക്കാനും നിര്‍ദേശം നല്‍കിയിയതായി യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎഇയും ഇറാഖും തമ്മില്‍ നടന്ന ലോകകപ്പ് യോഗ്യതാ ഫുട്‍ബോള്‍ മത്സരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പൊതു മര്യാദകള്‍ക്ക് നിരക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെട്ടുവെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മാധ്യമ പ്രവര്‍ത്തകന്റെ അപകീര്‍ത്തിപരമായ സംസാരം  വ്യക്തമാക്കുന്ന ചില വീഡിയോ ക്ലിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അബുദാബിയിലെ മാധ്യമ സ്ഥാപനം മൂന്ന് പേരെ പിരിച്ചുവിട്ടിരുന്നു. മാധ്യമ ധാര്‍മികത ലംഘിച്ചതിനും ജോലിയില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചതിനുമാണ് നടപടിയെടുത്തത്. ഇതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടിരിക്കുന്നത്.
 

Follow Us:
Download App:
  • android
  • ios