മൊത്തം ക്യാഷ് പ്രൈസ് ഇനത്തിൽ 500,000 ഖത്തർ റിയാൽ സമ്മാനം നൽകുന്ന ഡ്രോ ജൂലൈ 31-നാണ് നടക്കുക

മെഗാ ഡീൽസിന്റെ ആകാംഷാഭരിതമായ ഏറ്റവും പുതിയ പ്രൈസ് ഡ്രോയിലേക്ക് ഇനി വെറും അഞ്ച് ദിവസം മാത്രം ദൂരം. മൊത്തം ക്യാഷ് പ്രൈസ് ഇനത്തിൽ 500,000 ഖത്തർ റിയാൽ സമ്മാനം നൽകുന്ന ഡ്രോ ജൂലൈ 31-നാണ് നടക്കുക. ഈ വമ്പൻ ഡ്രോയിൽ 90 പേർ ജീവിതം തന്നെ മാറ്റിമറിക്കുന്ന സമ്മാനങ്ങൾ നേടും.

ഒരു വിജയി ഗ്രാൻഡ് പ്രൈസ് ആയ 250,000 ഖത്തർ റിയാൽ സ്വന്തമാക്കും. രണ്ടാമത്തെ ഭാഗ്യശാലി 100,000 ഖത്തർ റിയാലും മൂന്നാമത് എത്തുന്നയാൾ 25,000 ഖത്തർ റിയാലും നേടും. രണ്ട് അധിക വിജയികൾ 10,000 ഖത്തർ റിയാൽ വീതം നേടും. അഞ്ച് വിജയികൾക്ക് 5,000 ഖത്തർ റിയാലും 80 പേർ 1,000 ഖത്തർ റിയാലും വീതം നേടും.

ജുലൈ 30-ന് രാത്രി 11:59 വരെ ഉപയോക്താക്കൾക്ക് പർച്ചേസുകൾ നടത്താം, ഡ്രോയിലേക്ക് യോഗ്യത നേടാം, ക്യാഷ് പ്രൈസ് നേടാനുള്ള അവസരവും നേടാം.

വിജയിക്കാനുള്ള സാധ്യതകൾ ഉപയോക്താക്കൾക്ക് കൂട്ടാം. ഇതിനായി മെഗാ ഡീൽസ് പ്രത്യേക എഡിഷൻ ബണ്ടിലുകൾ നൽകുന്നുണ്ട്. പോപ്പുലർ ബണ്ടിലുകളും അധിക ടിക്കറ്റുകളും ഇതിലൂടെ സമ്മാനങ്ങളിലേക്ക് ഉപയോക്താക്കളെ കൂടുതൽ അടുപ്പിക്കും. പ്രത്യേകം തെരഞ്ഞെടുത്ത ബണ്ടിലുകളാണ് ഇവ. ഇതിൽ തെർമ്മൽ ബോട്ടിലുകൾ, ടോട്ട് ബാഗ്, വെയ്സ്റ്റ് ബാഗ്, കീ ചെയിൻ, കോസ്റ്റർ, പെൻസിൽ തുടങ്ങിയവയാണ് ഉണ്ടാകുക.

മെഗാ ഡീൽസിലെ ഓരോ പർച്ചേസിനും ഉപയോക്താക്കൾ ഓട്ടോമാറ്റിക് ആയി ഡ്രോയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. കൂടുതൽ ഷോപ്പ് ചെയ്താൽ കൂടുതൽ ഫ്രീ എൻട്രികൾ ലഭിക്കും. ഇത് സ്വാഭാവികമായും കൂടുതൽ ആവേശകരമായ ക്യാഷ് പ്രൈസുകൾ ലഭിക്കാനുള്ള അവസരവും തുറക്കും.

ഡ്രോയിൽ പങ്കെടുക്കുന്നത് വളരെ എളുപ്പമാണ്. മൈ ക്യു ട്രേഡിങ് ഷോറൂമിൽ നേരിട്ട് എത്തി ഷോപ്പ് ചെയ്യാം. സിറ്റി ഹൈപ്പറിൽ എത്തിയാൽ മെഗാ ഡീൽസ് അക്കൗണ്ട് ക്രെഡിറ്റ് ടോപ് അപ്പ് ചെയ്യാം. മറ്റൊരു വഴി ഏഷ്യൻ ടൗൺ സിനിമ 1-ലെ മെഗാ ഡീൽസ് ബൂത്തുകളിൽ ജുലൈ 26 വരെ വ്യാഴം മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ വൈകീട്ട് 5 മുതൽ 10 വരെയുള്ള സമയത്ത് എത്തുകയാണ്. ഡി-റിങ്, അയിൻ ഖലീദ്, ബിൻ മഹ്മൂദ്, അൽ മെസില എന്നിവയുൾപ്പെടെയുള്ള തെരഞ്ഞെടുത്ത ലുലു ഹൈപ്പർമാർക്കറ്റുകളിലും എത്താം. ജൂലൈ 26 വരെ വ്യാഴം മുതൽ ശനി വരെ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയാണ് ഈ സേവനം. ഇപ്പോൾ സുരക്ഷിതമായി നിങ്ങളുടെ ഷോപ്പിങ്ങിന് പണം നൽകാൻ Ooredoo Pay ഉപയോഗിക്കാം.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം www.megadeals.qa അല്ലെങ്കിൽ ഡൗൺലോഡ് ചെയ്യൂ Mega Deals App (Google Play Store or Apple App Store)