ഒന്നാം സമ്മാനമായി 100,000 ഖത്തർ റിയാൽ ഒരു വിജയി നേടിയപ്പോൾ, മറ്റൊരാൾക്ക് 10,000 ഖത്തർ റിയാൽ സമ്മാനമായി ലഭിച്ചു. എൺപത് വിജയികൾക്ക് 500 ഖത്തർ റിയാൽ വീതവും ലഭിച്ചു
ഖത്തർ സിറ്റി: മെഗാ ക്യാഷ് ഡ്രോയുടെ വിജയികളെ പ്രഖ്യാപിച്ച് മെഗാ ഡീൽസ്. നവംബർ 5 ന് നടന്ന ഡ്രോയിൽ വിജയികളായ 82 പേർക്ക് മൊത്തം 150,000 ഖത്തർ റിയാൽ ക്യാഷ് പ്രൈസുകൾ കൂടാതെ സാംസങ് ഗാലക്സി എ - 26 സ്മാർട്ട് ഫോണും 75 ഇഞ്ച് ഹൈസെൻസ് സ്മാർട്ട് ടി വിയും സമ്മാനമായി ലഭിച്ചു. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീൻസ്, നേപ്പാൾ, ഇറാഖ്, പാക്കിസ്ഥാൻ, ഉഗാണ്ട, സിറിയ, മെക്സിക്കോ എന്നിങ്ങിനെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ വിജയികളായി. ഒന്നാം സമ്മാനമായി 100,000 ഖത്തർ റിയാൽ ഒരു വിജയി നേടിയപ്പോൾ, മറ്റൊരാൾക്ക് 10,000 ഖത്തർ റിയാൽ സമ്മാനമായി ലഭിച്ചു. എൺപത് വിജയികൾക്ക് 500 ഖത്തർ റിയാൽ വീതവും ലഭിച്ചു. കൂടാതെ മറ്റൊരു വിജയിക്ക് സാംസങ് ഗാലക്സി എ - 26 ഫോണും ഹൈസെൻസിന്റെ 75 - ഇഞ്ച് സ്മാർട്ട് ടിവിയും സമ്മാനമായി നൽകുകയുണ്ടായി.
കൂടുതൽ പ്രൊമോഷനൽ ക്യാഷ് ഡ്രോകൾ
ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയ പ്രതിനിധിയുടെ സാന്നിദ്ധ്യത്തിലാണ് ഇത്തവണയും ഡ്രോ നടന്നത്. മെഗാ ഡീൽസ് വഴി ഷോപ്പ് ചെയ്യുന്ന പ്രിയപ്പെട്ട ഉപയോക്താക്കൾക്ക് കൂടുതൽ റിവാർഡുകൾ നൽകുക എന്ന ലക്ഷ്യത്തിലാണ് ഡ്രോ നടന്നത്. വിജയികളുടെ പട്ടികയും ഐ ഡി നമ്പറുകളും മെഗാ ഡീൽസ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഷോപ്പിങ് അനുഭവത്തിന് കൂടുതൽ റിവാർഡുകൾ നൽകാൻ കൂടുതൽ പ്രൊമോഷനൽ ക്യാഷ് ഡ്രോകൾ നടത്തുകയാണ് മെഗാ ഡീൽസ്. ഉപയോക്താക്കൾക്ക് ഇപ്പോൾ ഒന്നിലധികം ക്യാഷ് ഡ്രോകളിൽ പങ്കെടുക്കാം, മൊത്തം ക്യാഷ് പ്രൈസിൽ പങ്കാളികളാകുകയും ചെയ്യാം.
ബാങ്ക് കാർഡുകൾ ഇല്ലെങ്കിലും പങ്കെടുക്കാം
ബാങ്ക് കാർഡുകൾ ഇല്ലെങ്കിലും മെഗാ ഡീൽഡ് ഡ്രോയിൽ പങ്കെടുക്കാം. ക്യാഷ് പർച്ചേസുകൾക്ക് നേരിട്ട് മൈ ക്യൂ ട്രേഡിങ് ഷോറൂം സന്ദർശിക്കാം. അല്ലെങ്കിൽ മെഗാ ഡീൽസ് അക്കൗണ്ട് ടോപ്-അപ് ചെയ്യാൻ സഫാരി മാൾ സന്ദർശിക്കാം. 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്. അതുമല്ലെങ്കിൽ ഞങ്ങളുമായി പങ്കാളിത്തമുള്ള സിറ്റി ഹൈപ്പർ ബ്രാഞ്ചുകളിലോ ഹൈപ്പർമാർക്കറ്റുകളിലോ എത്താം. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഡ്രോയിൽ ഷോപ്പ് ചെയ്ത് പങ്കെടുക്കാം. ഇപ്പോൾ തന്നെ സന്ദർശിക്കൂ www.megadeals.qa അല്ലെങ്കിൽ ഡൗൺലോഡ് ചെയ്യൂ മെഗാ ഡീൽസ് ആപ്പ്. ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ ലഭ്യം.


