ഒരാൾക്ക് QAR 1,000,000 ഗ്രാൻഡ് പ്രൈസ്.

ഖത്തറിലുള്ള ഉപയോക്താക്കളിൽ ഒരാൾക്ക് QAR 1,000,000 ഗ്രാൻഡ് പ്രൈസ് നൽകുന്ന “ബീ ദി മില്യണയർ” ഡ്രോ അവതരിപ്പിച്ച് മെഗാ ഡീൽസ്.

ഗ്രാൻഡ് പ്രൈസിന് പുറമെ 100 പേർക്ക് QAR 1,000 സമ്മാനവും ഡ്രോയിൽ ലഭിക്കുമെന്ന് മെഗാ ഡീൽസ് അറിയിച്ചു.

മെഗാ ഡീൽസിലൂടെ മില്യണയർ ബണ്ടിൽ വാങ്ങുന്ന ഉപയോക്താക്കൾക്ക് ഡ്രോയിൽ ഒരു ഫ്രീ എൻട്രി ലഭിക്കും. സമ്മാനർഹരാകാൻ പരിമിതമായ 3,000 പ്രൊഡക്റ്റ് ബണ്ടിലുകളാണ് ഉള്ളത്.

ഉപയോക്താക്കൾക്ക് അതിനൂതനമായ ഷോപ്പിങ്ങ് അനുഭവവും മികച്ച റിവാർഡുകൾ നൽകുന്നതിന്റെ ഭാഗമായാണ് “ബീ ദി മില്യണയർ” അവതരിപ്പിച്ചതെന്ന് മെഗാ ഡീൽസ് അറിയിച്ചു.

ഉപയോക്താക്കൾക്ക് മെഗാ ഡീൽസ് ഓൺലൈനിൽ സന്ദർശിച്ചോ ഷോറൂം വഴിയോ മില്യണയർ ബണ്ടിൽ വാങ്ങാം. ഒരു ബണ്ടിലിലൂടെ ഒരു ഓട്ടോമാറ്റിക് ഫ്രീ എൻട്രി ലഭിക്കും. എല്ലാ ബണ്ടിലുകളും വിൽപ്പന നടത്തിയതിന് ശേഷമാണ് 3,000 ഉപയോക്താക്കളിൽ നിന്നും വിജയികളെ തെരഞ്ഞെടുക്കുക.

സുതാര്യതയും ന്യായവും ഉറപ്പാക്കാൻ ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയ പ്രതിനിധിയുടെ മേൽനോട്ടത്തിലാകും ഡ്രോ നടക്കുക.

ബാങ്ക് കാർഡുകൾ ഇല്ലാതെയും ഉപയോക്താക്കൾക്ക് ഇതിൽ പങ്കെടുക്കാം. Ooredoo Money ഉപയോഗിച്ചോ, My Q Trading ഷോറൂമുകളിൽ നേരിട്ടെത്തിയോ ഡ്രോയുടെ ഭാഗമാകാം. ലുലു, സഫാരി മാളുകളിൽ വാരാന്ത്യങ്ങളിൽ നേരിട്ട് പണം നൽകി ക്രെഡിറ്റ് ചേർക്കാം. അല്ലെങ്കിൽ City Hyper ശാഖകളിൽ എത്തി 24x7 മെഗാ ഡീൽസ് ക്രെഡിറ്റ് ആഡ് ചെയ്യാം. പങ്കാളികളായ ഹൈപ്പർമാർക്കറ്റുകളുടെ പട്ടിക ഇവിടെ അറിയാം.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം www.megadeals.qa അല്ലെങ്കിൽ ഗൂഗിൾ പ്ലേ, ആപ്പിൾ ആപ് സ്റ്റോർ സന്ദർശിച്ച് മെഗാ ഡീൽസ് ആപ് ഡൗൺലോഡ് ചെയ്യാം.