വമ്പന്‍ സമ്മാനങ്ങള്‍ നല്‍കുന്ന മൂന്ന് നറുക്കെടുപ്പുകള്‍ കൂടി മെഗാ ഡീൽസിൽ ഇനി വരാനുണ്ട്. വലിയ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ദോഹ: മെഗാ ഡീൽസിലൂടെ കൂടുതല്‍ പേര്‍ക്ക് സമ്മാനങ്ങള്‍. മെഗാ ഡീല്‍സിന്‍റെ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ ആകെ 15,000 ഖത്തര്‍ റിയാലിന്‍റെ ക്യാഷ് പ്രൈസുകളാണ് വിജയികള്‍ സ്വന്തമാക്കിയത്. ഓഗസ്റ്റ് 7-ന് നടന്ന നറുക്കെടുപ്പിൽ മൊത്തം 15,000 ഖത്തർ റിയാലിന്റെ ക്യാഷ് പ്രൈസുകളാണ് വിജയികള്‍ക്ക് സമ്മാനിച്ചത്. ആകെ 11 ഉപഭോക്താക്കളെയാണ് വിജയികളായി തിരഞ്ഞെടുത്തത്. അതിൽ ഒരാൾക്ക് 10,000 റിയാലും മറ്റുള്ള 10 പേർക്ക് 500 റിയാൽ വീതവും ലഭിച്ചു. വിശ്വസ്തരായ ഉപഭോക്താക്കൾക്ക് സമ്മാനങ്ങള്‍ നൽകാനുള്ള മെഗാ ഡീൽസിന്‍റെ ദൗത്യത്തിന്‍റെ ഭാഗമാണ് ഈ നറുക്കെടുപ്പ്. ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ ഒരു പ്രതിനിധിയുടെ സാന്നിധ്യത്തിലും മേൽനോട്ടത്തിലുമാണ് നറുക്കെടുപ്പ് നടന്നത്.
ഒരു നേപ്പാളി പൗരനാണ് 10,000 റിയാൽ സമ്മാനം ലഭിച്ചത് . 500 റിയാൽ സമ്മാനം ലഭിച്ചവരിൽ അഞ്ച് പേർ ഇന്ത്യക്കാരും രണ്ട് പേർ നേപ്പാളികളും രണ്ട് പേർ ബംഗ്ലാദേശികളും ഒരാൾ ഫിലിപ്പൈൻസ് സ്വദേശിയുമാണ്, ഒരാൾ സിറിയക്കാരനാണ്. മേഗാ ഡീൽസിന്‍റെ ഉപഭോക്താക്കളുടെ വൈവിധ്യമാണ് ഇതിലൂടെ വെളിപ്പെടുന്നത്.
വമ്പന്‍ സമ്മാനങ്ങള്‍ നല്‍കുന്ന മൂന്ന് നറുക്കെടുപ്പുകള്‍ കൂടി മെഗാ ഡീൽസിൽ ഇനി വരാനുണ്ട്. വലിയ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ആകെ 50,000 റിയാലിന്‍റെ ക്യാഷ് പ്രൈസാണ് നറുക്കെടുപ്പിൽ വിജയികളെ കാത്തിരിക്കുന്നത്. ഇതില്‍ ഒരു വിജയിക്ക് 25,000 റിയാൽ, രണ്ടാമത്തെ വിജയിക്ക് 10,000 റിയാൽ, മൂന്നാമത്തെ വിജയിക്ക് 5,000 റിയാൽ, കൂടാതെ പത്ത് പേർക്ക് 1,000 റിയാൽ വീതവും സമ്മാനം ലഭിക്കും. 2025 ഓഗസ്റ്റ് 9 ആണ് ഈ നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനുള്ള അവസാന തീയതി. നറുക്കെടുപ്പ് ഓഗസ്റ്റ് 10ന് നടക്കും.

ഈ മാസത്തെ പ്രതിമാസ ഗ്രാൻഡ് നറുക്കെടുപ്പിൽ മൊത്തം 2,50,000 റിയാലിന്‍റെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 62 വിജയികൾക്ക് സമ്മാനം ലഭിക്കും. അതിൽ ഒരാൾക്ക് 1,00,000 റിയാൽ, രണ്ടാമത്തെ വിജയിക്ക് 50,000 റിയാൽ, 10 പേർക്ക് 5,000 റിയാൽ വീതം, 50 പേർക്ക് 1,000 റിയാൽ വീതവും ലഭിക്കും. ഈ നറുക്കെടുപ്പിൽ പങ്കെടുക്കാൻ 2025 ഓഗസ്റ്റ് 31 വരെ അവസരമുണ്ട്. നറുക്കെടുപ്പ് സെപ്റ്റംബർ 1നാണ് നടക്കുക.
കൂടുതൽ സാധനങ്ങൾ വാങ്ങുന്നവര്‍ക്ക് കൂടുതൽ നറുക്കെടുപ്പ് എൻട്രികൾ ലഭിക്കുമെന്നും അങ്ങനെ വിജയിക്കാനുള്ള സാധ്യത വർധിക്കുമെന്നും മെഗാ ഡീൽസ് അധികൃതര്‍ ഉപഭോക്താക്കളെ ഓർമ്മപ്പെടുത്തി.
ബാങ്ക് കാർഡുകൾ ഇല്ലാത്തവർക്ക്, മെഗാ ഡീൽസ് നിരവധി ലളിതമായ പേയ്മെന്‍റ് മാർഗ്ഗങ്ങൾ നൽകുന്നുണ്ട്. ഉപഭോക്താക്കൾക്ക് Ooredoo മണി ഉപയോഗിച്ചോ My Q Trading ഷോറൂമിൽ നിന്ന് നേരിട്ട് ക്യാഷ് പർച്ചേസുകള്‍ നടത്തുകയോ ചെയ്യാം. (ലൊക്കേഷൻ വിവരങ്ങൾ: megadeals.qa/qa/store-location). കൂടാതെ, സിറ്റി ഹൈപ്പര്‍ ലൊക്കേഷനുകളിൽ 24/7 മേഗാ ഡീൽസ് അക്കൗണ്ട് ടോപ്പ് അപ്പ് ചെയ്യാനും സാധിക്കും. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ഖത്തറിലെ 8 ലുലു ലൊക്കേഷനുകളിൽ വൈകിട്ട് 3മണി മുതല്‍ രാത്രി 11 മണി വരെ മെഗാ ഡീൽസ് അക്കൗണ്ട് ടോപ്പ് അപ്പ് ചെയ്യാം (എല്ലാ ലൊക്കേഷനുകളുടെയും വിവരങ്ങൾ: megadeals.qa/qa/add-credit-location സന്ദര്‍ശിച്ച് മനസ്സിലാക്കാവുന്നതാണ്.
www.megadeals.qa എന്ന വെബ്സൈറ്റ് സന്ദർശിച്ചോ അല്ലെങ്കിൽ ഗൂഗിൽ പ്ലേ സ്റ്റോറിലും ആപ്പിൾ പ്ലേ സ്റ്റോറിലും ലഭ്യമായ മെഗാ ഡീൽസ് ആപ്പ് ഡൗൺലോഡ് ചെയ്‌തോ ഇന്ന് തന്നെ നിങ്ങൾക്ക് ഷോപ്പ് ചെയ്യാനും നറുക്കെടുപ്പിൽ പങ്കെടുക്കാനും കഴിയും.
