ജൂൺ 6-11 കാലയളവിൽ ഷോപ്പ് ചെയ്യൂ, ഓരോ പർച്ചേസിനും ഡബിൾ എൻട്രികൾ നേടൂ.

ഈദ് എത്തി, മഹനീയമായ ആഘോഷം കൂടുതൽ ആസ്വാദ്യകരമാക്കാൻ ഖത്തറിലെ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം മെഗാ ഡീൽസ് എക്സ്ക്ലൂസീവ് ഡബിൾ എൻട്രീസ് പ്രൊമോഷൻ അവതരിപ്പിച്ചു.

ഇതിലൂടെ വരുന്ന ഡ്രോകളിൽ ക്യാഷ്, ഗോൾഡ്, കാർ എന്നിങ്ങനെയുള്ള വമ്പൻ സമ്മാനങ്ങൾ നേടാൻ ഉപയോക്താക്കൾക്ക് ഇപ്പോൾ കൂടുതൽ അവസരങ്ങളായി. എൻട്രികൾക്കുള്ള അവസാന തീയതി 16 ജൂൺ 2025 ആണ്. ഡ്രോ 17 ജൂണിൽ നടക്കും. ഭാഗ്യശാലികളെ തെരഞ്ഞെടുക്കുന്ന മുഹൂർത്തത്തിന് സാക്ഷിയായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഒരു പ്രതിനിധിയും ചേരും.

ജൂൺ ആറ് മുതൽ 11 വരെയാണ് ഈദ് പ്രത്യേക ഓഫർ. ഈ കാലയളവിൽ നടത്തുന്ന ഓരോ മെഗാ ഡീൽസ് മെർച്ചണ്ടൈസ് പർച്ചേസും പ്രൈസ് ഡ്രോയിലേക്ക് ഉപയോക്താക്കൾക്ക് ഡബിൾ എൻട്രി ഉറപ്പാക്കും. അതായത് ജീവിതം തന്നെ മാറ്റിമറിക്കുന്ന സമ്മാനങ്ങളിലേക്ക് എത്താൻ നിങ്ങൾക്ക് ലഭിക്കുക ഇരട്ടി അവസരങ്ങൾ.

ഉത്സവകാലയളവിൽ ഷോപ്പിങ് അനുഭവം കൂടുതൽ മഹത്തരമാക്കാൻ വേണ്ടിയും ഉപയോക്താക്കൾക്ക് അവർ അർഹിക്കുന്ന റിവാഡുകൾ നൽകാനുമാണ് മെഗാ ഡീൽസ് ലക്ഷ്യമിടുന്നത്.

പ്രൈസ് ഡ്രോകളിൽ മൊത്തം നേടാവുന്ന ക്യാഷ് പ്രൈസ് 2,500,000 ഖത്തർ റിയാൽ ആണ്. ഒരു വിജയിക്ക് 1,000,000 ഖത്തർ റിയാൽ നേടി മില്യണയർ ആകാം. രണ്ടാമത് എത്തുന്ന വിജയിക്ക് 500,000 ഖത്തർ റിയാൽ നേടാം. മൂന്നാമത് എത്തുന്നയാൾക്ക് 100,000 പോക്കറ്റിലാക്കാം.

ഇത് കൂടാതെ നൂറു കണക്കിന് വിജയികൾക്കും ക്യാഷ് പ്രൈസുകൾ ഉണ്ട്. 100 വിജയികൾക്ക് 5,000 ഖത്തർ റിയാൽ വീതം നേടാം. 400 പേർക്ക് 1,000 ഖത്തർ റിയാൽ വീതം നേടാം. മാത്രമല്ല ഡ്രോ ദിവസം 1 കിലോഗ്രാം സ്വർണ്ണം, മസ്താങ് ജിറ്റിപി 2024 സ്വന്തമാക്കുന്ന വിജയി എന്നിവരെയും അറിയാം.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം www.megadeals.qa അല്ലെങ്കിൽ മെഗാ ഡീൽസ് ആപ്പ് ഇപ്പോൾ ഗൂഗിൾ പ്ലേ, ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്നും ഡൗൺലോഡ് ചെയ്യാം.