വിജയികൾ സ്വന്തമാക്കിയത് മൊത്തം 2.5 മില്യൺ ഖത്ത‍ർ റിയാൽ ക്യാഷ് പ്രൈസുകൾ, 1 കിലോഗ്രാം സ്വർണം, ഫോർഡ് മസ്താങ് ജിറ്റിപി കാർ

എല്ലാവരും ആകാംഷയോടെ കാത്തിരുന്ന മെഗാ ഡീൽസിന്റെ 2.5 മില്യൺ ഖത്തർ റിയാൽ ഡ്രോയുടെ വിജയികളെ പ്രഖ്യാപിച്ചു. ഗ്രാൻഡ് പ്രൈസ് നേടിയ വിജയി സ്വന്തമാക്കിയത് 1,000,000 ഖത്തർ റിയാൽ. വെറുമൊരു സാധാരണ ഷോപ്പിങ് അനുഭവം സൃഷ്ടിച്ചത് ഒരു മില്യണയറെ!

മറ്റു രണ്ട് വിജയികൾക്ക് യഥാക്രമം 500,000 ഖത്തർ റിയാൽ, 100,000 ഖത്തർ റിയാൽ സമ്മാനങ്ങൾ ലഭിച്ചപ്പോൾ നൂറു കണക്കിന് ഉപയോക്താക്കൾക്ക് 5,000 ഖത്തർ റിയാലും 1,000 ഖത്തർ റിയാലും സമ്മാനമായി കിട്ടി. ഒരു വിജയി Mustang GTP 2024 സ്വന്തമാക്കി. മറ്റൊരാൾ ഒരു കിലോഗ്രാം സ്വർണം നേടി. മൊത്തം 505 ഉപയോക്താക്കൾ മെഗാ ഡീൽസ് മെർച്ചണ്ടൈസ് വാങ്ങി, ഡ്രോയിലൂടെ വിവിധ സമ്മാനങ്ങൾ സ്വന്തമാക്കി.

ഖത്തറിലെ വാണിജ്യ, വ്യവസായ മന്ത്രാലത്തിന്റെ പ്രതിനിധിയുടെ സാന്നിദ്ധ്യത്തിലാണ് സുതാര്യമായ ഡ്രോ സംഘടിപ്പിച്ചത്.

മെഗാ ഡീൽസിന്റെ ജൈത്രയാത്രയുടെ തെളിവ് കൂടെയായിരുന്നു ഡ്രോ. ഖത്തറിലെ ഡിജിറ്റൽ കൊമേഴ്സ് രംഗത്തെ പ്രമുഖരായ മെഗാ ഡീൽസ് വേറിട്ട ഷോപ്പിങ് അനുഭവം നൽകുന്നത് തുടരുകയാണ്. ഓൺലൈൻ പർച്ചേസുകളിലൂടെ കൂടുതൽ റിവാർഡുകളും കൂടുതൽ മൂല്യവും മെഗാ ഡീൽസ് ഉറപ്പാക്കുന്നു. ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകുക എന്നത് ലക്ഷ്യമിടുന്ന മെഗാ ഡീൽസ്, സുരക്ഷിതമായ ഇടപാടുകൾ, ഉയർന്ന ഉപയോക്തൃ സംതൃപ്തി, ദീർഘകാല ബന്ധങ്ങൾ എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നത്.

ഖത്തറിലെ ഇ-കൊമേഴ്സ് രംഗം മാറ്റിമറിക്കുന്നതിൽ മെഗാ ഡീൽസ് വലിയ പങ്കാണ് വഹിക്കുകയെന്ന് My Q Trading & Advertising പാ‍‍ർട്ണർ താരീഖ് ഹുസൈൻ അൽ ഖലാഫ് പറഞ്ഞു. ഉപയോക്താക്കൾ ജീവിതം തന്നെ മാറ്റിമറിക്കുന്ന സമ്മാനങ്ങൾ നേടുന്നത് തങ്ങളുടെ ദൗത്യത്തെ കൂടുതൽ അർത്ഥപൂർണമാക്കുന്നതായും അദ്ദേഹം പറഞ്ഞു.

സമ്മാനങ്ങൾ മാത്രമല്ല, ആളുകൾക്ക് ലഭിക്കുന്ന മൂല്യത്തിലും മെഗാ ഡീൽസ് ശ്രദ്ധിക്കപ്പെടുക എന്നതാണ് ലക്ഷ്യമെന്ന് മെഗാ ഡീൽസ് കൺട്രി ഡയറക്ടർ ഫായെസ് ചൗൾ പറഞ്ഞു. ഓരോ പർച്ചേസും വിജയത്തിലേക്കുള്ള സാധ്യതയാണ്. ഓരോ ഇടപെടലും ഞങ്ങൾക്ക് പ്രധാനമാണ് - അദ്ദേഹം കൂട്ടിച്ചേർത്തു.

മൊത്തം 2,500,000 ഖത്തർ റിയാലിന്റെ സമ്മാനങ്ങളും ഫോർഡ് മസ്താങ് ജിറ്റിപി കാറും ഒരു കിലോഗ്രാം സ്വർണ്ണവും നേടിയ മുഴുവൻ വിജയികളുടെയും പട്ടിക മെഗാ ഡീൽസ് വെബ്സൈറ്റിൽ ലഭ്യമാണ്. https://megadeals.qa/qa/winners?category=all

ഭാഗ്യാന്വേഷികൾക്ക് അടുത്ത ഡ്രോകളുടെ ഭാഗമാകാം. ഇപ്പോൾ തന്നെ ഷോപ്പ് ചെയ്യാൻ സന്ദർശിക്കൂ www.megadeals.qa അല്ലെങ്കിൽ Mega Deals App (Google Play and Apple App Store) ഡൗൺലോഡ് ചെയ്യൂ, അടുത്ത ഡ്രോകളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടൂ.