ശിക്ഷിക്കപ്പെട്ട യുവതിയുടെ പേര് പുറത്തുവിട്ടിട്ടില്ല. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷം ശമ്പള ഇനത്തില്‍ കൈപ്പറ്റിയ 1,50,000 കുവൈത്തി ദിനാര്‍ യുവതി തിരിച്ചടയ്‍ക്കണമെന്നും ഉത്തരവിലുണ്ടെന്ന് പ്രാദേശിക മാധ്യമമായ അല്‍ ഖബസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.
കുവൈത്ത് സിറ്റി: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന് കുവൈത്ത് രാജകുടുംബാംഗത്തിന് മൂന്ന് വര്‍ഷം തടവ്. കുവൈത്തിലെ ഒരു മന്ത്രാലയത്തില്‍ ജോലി ചെയ്യുകയായിരുന്ന ഇവര്‍ ശമ്പള വര്‍ദ്ധനവിന് വേണ്ടിയാണ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. കേസ് പരിഗണിച്ച കുവൈത്ത് ക്രിമിനല്‍ കോടതി മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു.
ശിക്ഷിക്കപ്പെട്ട യുവതിയുടെ പേര് പുറത്തുവിട്ടിട്ടില്ല. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷം ശമ്പള ഇനത്തില്‍ കൈപ്പറ്റിയ 1,50,000 കുവൈത്തി ദിനാര്‍ യുവതി തിരിച്ചടയ്‍ക്കണമെന്നും ഉത്തരവിലുണ്ടെന്ന് പ്രാദേശിക മാധ്യമമായ അല്‍ ഖബസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. ഇതിന് പുറമെ 1,50,000 ദിനാര്‍ പിഴയായും അടയ്‍ക്കണം. വ്യാജരേഖ ഹാജരാക്കിയത് വഴി നേടിയ എല്ലാ ആനൂകൂല്യങ്ങളും തിരിച്ചുനല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ടെങ്കിലും മറ്റ് ശിക്ഷകളില്‍ നിന്ന് ഇവര്‍ക്ക് ഇളവ് നല്‍കരുതെന്നും കോടതി വിധിയില്‍ പറയുന്നുണ്ട്.
